കുവൈറ്റിലേക്കുള്ള സ്റ്റാഫ് നഴ്സ് റിക്രൂട്ട്മെന്റ് പുനരാരംഭിക്കുന്നത് പരിശോധിക്കും :മന്ത്രി

1 min read
SHARE

തിരുവനന്തപുരം: കുവൈറ്റിലേക്ക് ഒഡെപെക് വഴി സ്റ്റാഫ് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്ന കാര്യം പരിശോധിക്കുമെന്ന് വിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി നിയമസഭയില്‍ അറിയിച്ചു. സ്റ്റാഫ് നഴ്സുമാരെ കുവൈറ്റിലേക്ക് റിക്രൂട്ട് ചെയ്യുന്നത് നിലച്ചിരിക്കുകയാണെന്നും, കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി റിക്രൂട്ട്മെന്റ് പുനരാരംഭിക്കണമെന്നുമുള്ള അഡ്വ. സജീവ് ജോസഫ്, എം.എല്‍.എ യുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മന്ത്രി.