ഡിസംബർ 28 ബാലസംഘം സ്ഥാപക ദിനത്തോടനുബന്ധിച്ച് ബാലസംഘം നുച്യാട് വില്ലേജ് കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കാർണിവൽ സംഘടിപ്പിച്ച ഏരിയ രക്ഷാധികാരി കൺവീനർ എൻ ടി റോസമ്മ ഉദ്ഘാടനം ചെയ്തു.
1 min read

ഡിസംബർ 28 ബാലസംഘം സ്ഥാപക ദിനത്തോടനുബന്ധിച്ച് ബാലസംഘം നുച്യാട് വില്ലേജ് കമ്മറ്റിയുടെ നേതൃത്വത്തിൽ കാർണിവൽ സംഘടിപ്പിച്ചു. ഏരിയ രക്ഷാധികാരി കൺവീനർ എൻ ടി റോസമ്മ ഉദ്ഘാടനം ചെയ്തു. പരിപാടിയോടനുബന്ധിച്ച് നിർമിത ബുദ്ധിയെക്കുറിച്ച് യജിന പത്മനാഭൻ ക്ലാസ് എടുത്തു. ലോക്കൽ സെക്രട്ടറി ഉഷാദ് പി വി, വില്ലേജ് രക്ഷാധികാരി കൺവീനർ ഷിബു കെ എസ്, വില്ലേജ് സെക്രട്ടറി ദിൽരാജ് എന്നിവർ സംസാരിച്ചു.തുടർന്ന് വിവിധ കലാപരിപാടികളും ഷൂട്ട് ഔട്ട് മത്സരവും നടന്നു
