April 2026
M T W T F S S
 12345
6789101112
13141516171819
20212223242526
27282930  
April 21, 2026

വയനാട്‌ ഡിസിസി ട്രഷററും മകനും ആത്മഹത്യ ചെയ്ത സംഭവം; തിങ്കളാഴ്ച ഐസി ബാലകൃഷ്ണൻ എംഎൽഎയുടെ ഓഫീസിലേക്ക് സിപിഐഎം മാർച്ച്

SHARE

വയനാട്‌ ഡിസിസി ട്രഷറർ എൻഎം വിജയനും മകനും ആത്മഹത്യ ചെയ്ത സംഭവത്തിൽ സിപിഐഎം പ്രതിഷേധത്തിലേക്ക്‌. ഐസി ബാലകൃഷ്ണൻ എംഎൽഎയുടെ ഓഫീസിലേക്ക് മാർച്ച്‌ നടത്തും. അർബൻ ബാങ്ക്‌ നിയമന പണമിടപാടുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യം. ദുരൂഹത പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടും എംഎൽഎയുടെ പങ്ക്‌ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുമാണ്‌ സമരം.

അതേസമയം, ഡിസിസി ട്രഷററുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെടുമെന്ന് ഐസി ബാലകൃഷ്ണൻ എംഎൽഎ പ്രതികരിച്ചു. ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് പറഞ്ഞ അദ്ദേഹം തനിക്കെതിരെ പുറത്ത്‌ വരുന്നത്‌ വ്യാജ രേഖകളെന്നും വാദിച്ചു. ബത്തേരി സഹകരണ ബാങ്ക്‌ അഴിമതിയുമായി ബന്ധപ്പെട്ട ഇടപാടുകൾ മരണത്തിന്‌ പിന്നിലുണ്ടെന്ന സംശയം നിലനിൽക്കുന്നതിനാലും ആത്മഹത്യക്കുറിപ്പ്‌ കോൺഗ്രസ്‌ നേതാക്കൾ നശിപ്പിച്ചതായും വിവരമുള്ളതിനാലുമാണ് സിപിഐഎം അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.

 

അതേ സമയം, മരിച്ച എൻഎം വിജയൻ കെപിസിസി നേതൃത്വത്തിന് നൽകിയ പരാതി കൈരളി ന്യൂസിന്. 2021 ൽ കെ സുധാകരനാണ് കത്ത് അയച്ചിരിക്കുന്നത്. ഉദ്യോഗാർത്ഥികളിൽ നിന്ന് പണം വാങ്ങിയത് സുൽത്താൻ ബത്തേരി അർബൻ ബാങ്ക് നിയമനത്തിനാണ് എന്ന് കത്തിൽ പറയുന്നുണ്ട്. പത്ത് ലക്ഷം രൂപ ഐസി ബാലകൃഷ്ണനെ ഏൽപ്പിച്ചതായും പരാതിയിലുണ്ട്. കോൺഗ്രസ് നേതാക്കൾ വാങ്ങിയ പണം തിരികെ നൽകിയില്ലെന്നും പരാതിയിൽ പറയുന്നു.

ഇത് കൂടാതെ നിയമന അ‍ഴിമതിയിൽ കൂടുതൽ തെളിവുകൾ പുറത്തായിട്ടുണ്ട്. എൻഎം വിജയൻ കോൺഗ്രസ് നേതാക്കൾക്ക് വേണ്ടി ഇടപെട്ടതിന്‍റെ തെളിവുകളാണ് പുറത്ത് വന്നത്. ജില്ലാ നേതാക്കൾക്ക് വേണ്ടി പണമിടപാട് നടത്തിയ ഉടമ്പടി രേഖയും കൈരളി ന്യൂസിന് ലഭിച്ചു.