August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 16, 2026

ട്രിമ്മര്‍ ഓര്‍ഡര്‍ ചെയ്തു, മൂന്നു തവണയും ഫ്‌ലിപ്കാര്‍ട്ടില്‍ നിന്നും കിട്ടിയത് തെറ്റായ ഉത്പന്നം; ഒടുവില്‍ എട്ടിന്റെ പണി

SHARE

കോട്ടയം പുതുപ്പള്ളി സ്വദേശി സി ജി സന്ദീപ് ഫ്‌ലിപ്കാര്‍ട്ടില്‍ നിന്നും മൂന്ന് തവണ ട്രിമ്മര്‍ ഓര്‍ഡര്‍ ചെയ്തപ്പോഴും ലഭിച്ചത് തെറ്റായ ഉത്പ്പനം. ഫ്‌ലിപ്കാര്‍ട്ടില്‍ നിന്ന് ട്രിമ്മറാണ് സന്ദീപ് ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ വീട്ടില്‍കൊണ്ടുവന്ന പ്രൊഡക്ട് പൊട്ടിച്ചുനോക്കിയപ്പോള്‍ ലഭിച്ചത് തെറ്റായ ഉത്പന്നമാണ്.

തുടര്‍ന്ന് ഇക്കാര്യം ചൂണ്ടിക്കാട്ടി സന്ദീപ് റീഫണ്ടിന് അപേക്ഷിച്ചു. പിന്നീടും അതേ ട്രിമ്മര്‍ വീണ്ടും ഓര്‍ഡര്‍ ചെയ്തു. എന്നാല്‍ വീണ്ടും തെറ്റായ ഉല്‍പ്പന്നമാണ് രണ്ടാം തവണയും ലഭിച്ചത്. ഇതിനെ തുടര്‍ന്ന് ഫ്‌ലിപ്കാര്‍ട്ടിന്റെ കസ്റ്റമര്‍ കെയറില്‍ പരാതിയും നല്‍കി.

 

എന്നാല്‍ മൂന്നാം തവണയും ഇത് തന്നെ ആവര്‍ത്തിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ആദ്യം ഫ്‌ലിപ്കാര്‍ട്ടിനാണ് സന്ദീപ് പരാതി നല്‍കുന്നത്. മറുപടി ലഭിക്കാതിരുന്നതോടെയാണ് കോട്ടയം ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷനില്‍ പരാതി നല്‍കുകയും ചെയ്തു.

തുടര്‍ന്ന് ഓണ്‍ലൈനില്‍ ട്രിമ്മര്‍ ഓര്‍ഡര്‍ ചെയ്ത ആള്‍ക്ക് മൂന്നു തവണയും തെറ്റായ ഉല്‍പ്പന്നം നല്‍കിയതിന് ഫ്‌ലിപ്കാര്‍ട്ടിന് പിഴ ഈടാക്കുകയും ചെയ്തു. ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷനാണ് 25,000 രൂപ പിഴ ചുമത്തിയത്.

പിഴയായി അടയ്ക്കാന്‍ നിര്‍ദേശിച്ച തുക ഉപഭോക്താവിന് നഷ്ടപരിഹാരമായി നല്‍കും. കൃത്യത ഉറപ്പാക്കാന്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് സ്ഥാപനങ്ങള്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കമ്മിഷന്റെ ഉത്തരവില്‍ നിര്‍ദേശിച്ചു.