June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 11, 2026

കേന്ദ്രത്തിന്റേത് വികലമായ സാമ്പത്തിക നയം, റബ്ബർ മേഖലയെ പ്രതിസന്ധിയിലാക്കി: മന്ത്രി പി പ്രസാദ്

SHARE

കേന്ദ്രത്തിന്റേത് വികലമായ സാമ്പത്തിക നയമെന്ന് മന്ത്രി പി പ്രസാദ്. ഈ നയം റബ്ബർ മേഖലയെ പ്രതിസന്ധിയിലാക്കിയെന്നും കേരളത്തെ സാമ്പത്തികമായി ഞെരുക്കിയെന്നും മന്ത്രി പറഞ്ഞു. നിയമസഭയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.റബ്ബർ ഇറക്കുമതി പരിമിതപ്പെടുത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടുവെന്നും റബ്ബർ ബോർഡ് ആസ്ഥാനം കേരളത്തിൽ നിന്ന് മാറ്റാൻ ശ്രമം നടന്നുവെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനം ഇടപെട്ടതോടെ ഈ നീക്കം കേന്ദ്രം ഉപേക്ഷിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.കേരളത്തിലെ റബ്ബർ കർഷകർക്ക് പാക്കേജ് നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടുവെന്നും അനുഭാവപൂർവമായ നിലപാടല്ല ഉണ്ടാകുന്നത്,അങ്ങേയറ്റം നിഷേധാത്മകമായ സമീപനമാണ് കേന്ദ്രത്തിന്റേത് എന്നും മന്ത്രി ചൂണ്ടിക്കാട്ടി.ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Jaxx Wallet Download

Jaxx Liberty Wallet

Jaxx Wallet

gem visa login

gem visa login australia