അതിർത്തിയിലെ പാക് പ്രകോപനം; ജില്ലകളിലെ സർക്കാർ വാർഷിക പരിപാടികൾ നിർത്തി വയ്ക്കുന്നുവെന്ന് മുഖ്യമന്ത്രി
1 min read

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ അതിർത്തിയിലെ പാക് പ്രകോപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ വാർഷിക പരിപാടികൾ നിർത്തി വയ്ക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യം സ്വീകരിക്കുന്ന നടപടികൾക്കൊപ്പമാണ് സംസ്ഥാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വാർഷികാഘോഷങ്ങളുടെ ഭാഗമായി ആറ് ജില്ലകളിലായി നടക്കുന്ന പരിപാടികൾ നിർത്തി വയ്ക്കുന്നതായി അദ്ദേഹം അറിയിച്ചു. പ്രദർശന മേളകളിൽ കലാസാംസ്കാരിക പരിപാടികൾ ഉണ്ടാവില്ല.
