പനി ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു
1 min read

ഒരാഴ്ചയോളമായി ഡെങ്കിപ്പനി ബാധിച്ചതിനെ തുടർന്ന് തിരുവനന്തപുരം മിംസ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു.ഉളിക്കൽ കോക്കാട് സ്വദേശിയായ റിട്ട: അധ്യാപകൻ രാമചന്ദ്രൻ മാസ്റ്ററുടെയും, ഉളിക്കൽ ഗവ. ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ ഗൗരി ടീച്ചറിന്റെയും മകൻ ആശിഷ് ചന്ദ്ര പി (26) ആണ് ഇന്നലെ രാത്രിയോടെ മരണപ്പെട്ടത്.ഫിസിക്സിൽ PHD ചെയ്യുന്ന വിദ്യാർത്ഥിയും, ജൂനിയർ റിസേർച്ച് ഫെല്ലോഷിപ്(JRF) നേടിയ ഒരു മിടുക്കൻ കൂടിയായിരുന്നു ആശിഷ് ചന്ദ്ര. തിരുവനന്തപുരത്ത് നിന്ന് മൃതദേഹം ഇന്ന് വൈകുന്നേരം 4 മണിയോട് കൂടി പയ്യാവൂർ മേഴ്സി ഹോസ്പിറ്റലിൽ എത്തിച്ച് മോർച്ചറിയിൽ സൂക്ഷിക്കും.മൃതദേഹം നാളെ 19.10.2023 ന് വ്യാഴാഴ്ച രാവിലെ മുതൽ ഉളിക്കൽ വീട്ടിൽ വെച്ച ശേഷം 10 മണിക്ക് പരിക്കളം കയനിയിൽ ഗൗരി ടീച്ചറുടെ തറവാട്ട് വീട്ടുവളപ്പിൽ സംസ്‌ക്കരിക്കും.
