ഓണം ഇടിച്ച് നേടാൻ പെപ്പെ; കടൽ പശ്ചാത്തലത്തിൽ ആക്ഷൻ ചിത്രം ‘കൊണ്ടൽ’ ടീസർ
1 min readആര്‍ഡിഎക്സ് എന്ന വൻ വിജയത്തിന് ശേഷം വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റര്‍സ് നിർമിച്ച് ആന്റണി വർഗീസ് പെപ്പെ നായകനായി എത്തുന്ന ആക്ഷൻ ചിത്രം കൊണ്ടലിന്റെ ടീസർ റിലീസായി. കടലിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ അജിത് മാമ്പള്ളിയാണ്. കടലിൽ വെച്ചുള്ള ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ അടക്കമുള്ള ഒരു പക്കാ എന്റർടൈനർ ആകും ‘കൊണ്ടലെ’ന്ന സൂചനയാണ് ചിത്രത്തിന്റെ ടീസർ നൽകുന്നത്. പെപ്പെയുടെ ആക്ഷൻ രംഗങ്ങളും ടീസറിൽ കാണാവുന്നതാണ്. കൊണ്ടൽ ഈ വരുന്ന സെപ്റ്റംബറിൽ ഓണം റിലീസായി തിയറ്ററുകളിലെത്തും.
ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് സാം സി എസ് ആണ്. റോയ്ലിന്‍ റോബര്‍ട്ട്, സതീഷ് തോന്നക്കല്‍, അജിത് മാമ്പള്ളി എന്നിവർ ചേർന്ന് രചിച്ച ഈ ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചത് ദീപക് ഡി മേനോൻ ആണ്. എഡിറ്റർ- ശ്രീജിത്ത് സാരംഗ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- മാനുവൽ ക്രൂസ് ഡാർവിൻ, ആക്ഷൻ- വിക്രം മോർ, കലൈ കിങ്സൺ. തവാസി രാജ്, പ്രൊഡക്ഷൻ ഡിസൈനർ- വിനോദ് രവീന്ദ്രൻ, കലാസംവിധാനം- അരുൺ കൃഷ്ണ, വസ്ത്രാലങ്കാരം- നിസാർ റഹ്മത്, മേക്കപ്പ്- അമൽ കുമാർ, പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പ്, ഡിജിറ്റൽ മാർക്കറ്റിംഗ്- അനൂപ് സുന്ദരൻ, പിആർഒ- ശബരി.