August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 21, 2026

ഓണം ഇടിച്ച് നേടാൻ പെപ്പെ; കടൽ പശ്ചാത്തലത്തിൽ ആക്ഷൻ ചിത്രം ‘കൊണ്ടൽ’ ടീസർ

SHARE

ആര്‍ഡിഎക്‌സ് എന്ന വൻ വിജയത്തിന് ശേഷം വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റര്‍സ് നിർമിച്ച് ആന്റണി വർഗീസ് പെപ്പെ നായകനായി എത്തുന്ന ആക്ഷൻ ചിത്രം കൊണ്ടലിന്റെ ടീസർ റിലീസായി. കടലിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ അജിത് മാമ്പള്ളിയാണ്. കടലിൽ വെച്ചുള്ള ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ അടക്കമുള്ള ഒരു പക്കാ എന്റർടൈനർ ആകും ‘കൊണ്ടലെ’ന്ന സൂചനയാണ് ചിത്രത്തിന്റെ ടീസർ നൽകുന്നത്. പെപ്പെയുടെ ആക്ഷൻ രംഗങ്ങളും ടീസറിൽ കാണാവുന്നതാണ്. കൊണ്ടൽ ഈ വരുന്ന സെപ്റ്റംബറിൽ ഓണം റിലീസായി തിയറ്ററുകളിലെത്തും.

ആന്റണി വർഗീസിനൊപ്പം കന്നഡ സൂപ്പർ താരം രാജ് ബി ഷെട്ടിയും അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിൽ, ഷബീർ കല്ലറക്കൽ, നന്ദു, മണികണ്ഠന്‍ ആചാരി, പ്രമോദ് വലിയനാട്, ശരത് സഭ, അഭിറാം രാധാകൃഷ്ണന്‍, പി എന്‍ സണ്ണി, സിറാജുദ്ദീന്‍ നാസര്‍, നെബിഷ് ബെന്‍സണ്‍, ആഷ്ലീ, രാഹുല്‍ രാജഗോപാല്‍, അഫ്‌സല്‍ പി എച്ച്, റാം കുമാര്‍, സുനില്‍ അഞ്ചുതെങ്ങ്, രാഹുല്‍ നായര്‍, ഉഷ, കനക കൊനശനദ്, ജയ കുറുപ്പ്, പുഷ്പകുമാരി എന്നിവരും വേഷമിട്ടിട്ടുണ്ട്. ചിത്രത്തിന്റെ തമിഴ്‌നാട് – കര്‍ണാടക റൈറ്റുകള്‍ റെക്കോര്‍ഡ് തുകയ്ക്കാണ് വിറ്റുപോയത്. പ്രമുഖ നിര്‍മാണ – വിതരണ കമ്പനിയായ വെങ്കട് എവി മീഡിയ ഗ്രൂപ്പാണ് ചിത്രം ഏറ്റെടുത്തത്.

ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് സാം സി എസ് ആണ്. റോയ്ലിന്‍ റോബര്‍ട്ട്, സതീഷ് തോന്നക്കല്‍, അജിത് മാമ്പള്ളി എന്നിവർ ചേർന്ന് രചിച്ച ഈ ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചത് ദീപക് ഡി മേനോൻ ആണ്. എഡിറ്റർ- ശ്രീജിത്ത് സാരംഗ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- മാനുവൽ ക്രൂസ് ഡാർവിൻ, ആക്ഷൻ- വിക്രം മോർ, കലൈ കിങ്‌സൺ. തവാസി രാജ്, പ്രൊഡക്ഷൻ ഡിസൈനർ- വിനോദ് രവീന്ദ്രൻ, കലാസംവിധാനം- അരുൺ കൃഷ്ണ, വസ്ത്രാലങ്കാരം- നിസാർ റഹ്മത്, മേക്കപ്പ്- അമൽ കുമാർ, പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പ്, ഡിജിറ്റൽ മാർക്കറ്റിംഗ്- അനൂപ് സുന്ദരൻ, പിആർഒ- ശബരി.