വനമേഖല വിട്ട് പെരുമ്പാമ്പുകൾ, ജെസിബിയിൽ ചുറ്റിയ ഭീമനെ പിടികൂടിയത് ഒന്നരമണിക്കൂര്‍ നീണ്ട പ്രയത്നത്തിന് ശേഷം
1 min readവെള്ളനാട്: മഴക്കാലമായതോടെ ജനവാസമേഖലയിലേക്ക് പെരുമ്പാമ്പുകള്‍ എത്തുന്നതില്‍ വര്‍ധന. വെള്ളനാട് ചാങ്ങ ചാരുപാറയിൽ രാവിലെ 9 മണിയോടെ പെരുമ്പാമ്പിനെ പിടികൂടി. ഫാമിലെ കൂട്ടിനുള്ളിൽ കടന്ന പാമ്പിനെ കണ്ട ഫാമിലെ ജീവനക്കാർ പരുത്തിപള്ളി വനം വകുപ്പിൽ അറിയിക്കുകയായിരുന്നു.ആർ ആർ ടി അംഗം റോഷ്നിയാണ് പെരുമ്പാമ്പിനെ പിടികൂടി. ഇന്നലെ ചാങ്ങയിൽ മണ്ണിളാക്കാൻ എത്തിയ ജെസിബിയിൽ വരിഞ്ഞ് മുറുകിയിരുന്ന പെരുമ്പാമ്പിനെ ഒന്നര മണിക്കൂർ കഠിന പരിശ്രമത്തിന് ഒടുവിൽ പിടികൂടിയിരുന്നു. കഴിഞ്ഞ ഒരുമാസത്തിനിടെ പത്തിലധികം പെരുമ്പാമ്പുകളെയാണ് റോഷ്നി പിടികൂടിയിട്ടുള്ളത്.ജെ സിബിയുടെ അടിയിൽ ചുറ്റി വരിഞ്ഞ് മുറുകി കിടന്ന പെരുമ്പാമ്പിനെ ഒന്നര മണിക്കൂറോളം കഷ്ടപ്പെട്ട് ആണ് പുറത്ത് എടുത്തത്. ഇന്നലെയും ഇന്നുമായി രണ്ടു പെരുമ്പാമ്പുകളെയാണ് വെള്ളനാട് മേഖലയില്‍ നിന്ന് പിടികൂടിയത്