മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി; പ്രതിഷേധം പ്രവേശനോത്സവം ഉദ്ഘാടനത്തിന് പോകുന്ന വഴിയിൽ
1 min readകേരളം മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം. ഇന്ന് തിയോരുവനന്തപുരം മലയൻകീഴ് സ്കൂളിൽ സ്കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനത്തിന് പോകുന്ന വഴിയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. തച്ചോട്ടുകാവ് എന്ന സ്ഥലത്തു വെച്ചായിരുന്നു പ്രതിഷേധം. പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. AI ക്യാമറ അഴിമതി വിവാദത്തിലാണ് പ്രതിപക്ഷ സംഘടനയുടെ പ്രതിഷേധം.