September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 17, 2026

കൂമ്പാരമായി വസ്ത്രങ്ങളും ചെരുപ്പുകളും ബാഗുകളും; നോവുന്ന കാഴ്ചയായി മഹാകുംഭമേളയിലെ ദുരന്തസ്ഥലം

SHARE

പ്രയാഗ്‌രാജിലെ മഹാകുംഭമേളയില്‍ തിക്കും തിരക്കുമുണ്ടായ സ്ഥലത്ത് കുന്നുകൂടി വസ്ത്രങ്ങള്‍, ഷൂസ്, ബാഗുകള്‍, മറ്റ് വസ്തുക്കള്‍ തുടങ്ങിയവ. ദശലക്ഷക്കണക്കിന് വിശ്വാസികൾ ഒത്തുകൂടിയപ്പോഴാണ് പുലര്‍ച്ചെ ഒരു മണിയോടെ സംഭവമുണ്ടായത്. നിരവധി പേര്‍ മരിക്കുകയും 30 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരുടെ അന്തിമ കണക്ക് ഉത്തർ പ്രദേശ് ഭരണകൂടം പുറത്തുവിട്ടിട്ടില്ല.

തിക്കിലും തിരക്കിലും പെട്ട് സ്ഥലത്തിന് ചുറ്റും വസ്ത്രങ്ങള്‍, പുതപ്പുകള്‍, ബാക്ക്പാക്കുകള്‍ തുടങ്ങിയ വിശ്വാസികളുടെ സാധനങ്ങള്‍ ചിതറിക്കിടക്കുന്നത് കാണാം. തിക്കിലും തിരക്കിലും പെട്ട് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ നിരവധി പേര്‍ ആ സാധനങ്ങള്‍ക്ക് മുകളിലൂടെ കടന്നുപോകുമ്പോൾ ചവുട്ടിവീഴുന്നതും ദൃശ്യങ്ങളിലുണ്ട്.

പുലര്‍ച്ചെ ഒരു മണിക്കും രണ്ട് മണിക്കും ഇടയില്‍ ചിലര്‍ അഖാര മാര്‍ഗിലെ ബാരിക്കേഡുകള്‍ക്ക് മുകളിൽ കയറിയപ്പോഴാണ് തിക്കിലും തിരക്കിലും പെട്ടതെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.