May 2025
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
May 19, 2025

മലയോര ജനതക്ക് നൽകിയ ഉറപ്പ് പാലിച്ചു; മുഖ്യമന്ത്രി

1 min read
SHARE

നവകേരള സദസ്സിന് ഇടുക്കി ജില്ലയിലെ ആദ്യ കേന്ദ്രത്തിൽ ലഭിച്ചത് വൻ വരവേൽപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടുക്കി ജില്ലയിലെ പ്രഭാതയോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കാനത്തിൻ്റെ സ്മരണക്കു മുന്നിൽ ആദരാജ്ഞലി അർപ്പിച്ചാണ് മുഖ്യമന്ത്രി പ്രഭാതയോഗം ആരംഭിച്ചത്. മലയോര ജനതക്ക് നൽകിയ ഉറപ്പ് പാലിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

1964 ലെ ഭൂപതിവ് ചട്ടം ഭേദഗതി ചെയ്തു,ജില്ലയിലെ പതിറ്റാണ്ടുകളായി തുടരുന്ന ഭൂപ്രശ്നം അനുഭാവപൂർവ്വമാണ് സർക്കാർ പരിഗണിക്കുന്നത്.ജില്ലക്ക് ഗുണകരമാകുന്ന ബില്ലിൽ ഒപ്പിടാൻ ഗവർണർ ഇതുവരെ തയ്യാറായിട്ടില്ല.മൂന്നാർ ഹിൽ ഏരിയാ അതോരിറ്റി രൂപീകരിച്ചതിന് പിന്നിൽ ദീർഘവീക്ഷണമുള്ള കാഴ്ചപ്പാട്.മൂന്നാറിൻ്റെ പരിസ്ഥിതി സന്തുലിതമായ വികസനമാണ് ലക്ഷ്യം. പരിസ്ഥിതി ലോല പ്രദേശങ്ങളൂടെ ജൈവ വൈവിദ്ധ്യം സംരക്ഷിക്കുന്നതിനൊപ്പം വിനോദ സഞ്ചാരവും വികസിപ്പിക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.സംസ്ഥാനത്ത് രൂപീകരിക്കുന്ന പ്ലാൻ്റേഷൻ ഡയക്ടറേറ്റിൻ്റെ ഉദ്ഘാടനം ജനുവരിയിൽ നടക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.9439 നിവേദനങ്ങൾ തൊടുപുഴയിൽ ലഭിച്ചു.ജനങ്ങളുടെ വിശ്വാസം തന്നെയാണ് സർക്കാരിൻ്റെ കരുത്ത് എന്നും മുഖ്യമന്ത്രി പറഞ്ഞു.