April 2025
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
April 11, 2025

ശ്രീനാഥ് ഭാസി നായകനാവുന്ന ‘പൊങ്കാല’; സംവിധാനം എ ബി ബിനില്‍

1 min read
SHARE

വൈപ്പിൻ ഹാർബറിൻ്റെ പശ്ചാത്തലത്തിൽ രണ്ട് ഗ്രൂപ്പുകളുടെ ശക്തമായ കിടമത്സരത്തിൻ്റെ കഥ പറയുന്ന പൊങ്കാല എന്ന ചിത്രം എ ബി ബിനിൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു. രണ്ടായിരം കാലഘട്ടത്തിൽ വൈപ്പിൻ, മുനമ്പം തീരപ്രദേശങ്ങളിൽ നടന്ന ഒരു സംഭവകഥയെ ആസ്പദമാക്കിയുള്ളതാണ് ചിത്രം. ഗ്ലോബൽ പിക്ചേഴ്സ്  എൻ്റർടെയ്ന്‍മെന്‍റ്, ദിയ ക്രിയേഷൻസ് എന്നീ ബാനറുകളില്‍ അനിൽ പിള്ള, ഡോണ തോമസ്, അലക്സ് പോൾ, ജിയോ ഷീബാസ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.പൂർണ്ണമായും ആക്ഷൻ ഹ്യൂമർ പശ്ചാത്തലത്തില്‍ അവതരിപ്പിക്കപ്പെടുന്ന ഈ ചിത്രത്തിൽ ബാബുരാജ്, ബിബിൻ ജോർജ്, അപ്പാനി ശരത്, സൂര്യ കൃഷ്ണ, ഷമ്മി തിലകൻ, ഇന്ദ്രൻസ്, യാമി സോന, ദുർഗാ കൃഷ്ണ, മാർട്ടിൻ മുരുകൻ, പ്രവീണ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

ഗാനങ്ങൾ വയലാർ ശരത്ചന്ദ്ര വർമ, സന്തോഷ് വർമ, സംഗീതം അലക്സ് പോൾ, ഛായാഗ്രഹണം തരുൺ ഭാസ്കര്‍,
എഡിറ്റിംഗ് സൂരജ് അയ്യപ്പൻ, കലാസംവിധാനം ബാവ, മേക്കപ്പ് അഖിൽ ടി രാജ്, കോസ്റ്റ്യൂം ഡിസൈൻ സൂര്യ ശേഖർ, നിർമ്മാണ നിർവ്വഹണം വിനോദ് പറവൂർ. ഓഗസ്റ്റ് 17 ന് (ചിങ്ങം ഒന്ന്) വൈപ്പിൻ, മുനമ്പം എന്നിവിടങ്ങളിലായി ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. പിആര്‍ഒ വാഴൂർ ജോസ്.