പൊയിലൂർ ആയുർവേദ ഡിസ്പൻസറിയിൽ വെൽനസ് സെൻ്റർ ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു
1 min readപൊയിലൂർ ആയുർവേദ ഡിസ്പൻസറിയിൽ വെൽനസ് സെൻ്റർ ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. ആയുഷ് പദ്ധതിയിൽ അനുവദിച്ച 20 ലക്ഷം രൂപ ചില വിലാണ് സെൻറർ നിർമ്മിച്ചത്. യോഗകേന്ദ്രവും ഒന്നാം നിലയിൽ ഒരുക്കിയിട്ടുണ്ട്. കെ പി മോഹനൻ എം എൽ എ അധ്യക്ഷത വഹിച്ചു. തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡൻ്റ് വി കെ തങ്കമണി, കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി ഷൈറീന, ജില്ലാ പഞ്ചായത്തംഗം ഉഷാ രയരോത്ത്, തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ഷമീന കുഞ്ഞിപ്പറമ്പത്ത്, അംഗങ്ങളായ സക്കീന തെക്കയിൽ, കെ ഷൈമ, കൊള്ളുമ്മൽ ബാലൻ, എ പി. നാണു, ആയുർവേദ ഡി എം ഒ ജിൻജു ജോസഫ്, മെഡിക്കൽ ഓഫീസർ ഡോ സന്തോഷ് എന്നിവർ സംസാരിച്ചു. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ സംബന്ധിച്ചു.