May 2025
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
May 12, 2025

2025 ലെ ഒഎൻവി സാഹിത്യ പുരസ്‌കാരം പ്രഭാവർമ്മയ്ക്ക്

1 min read
SHARE

2025 ലെ ഒഎൻവി സാഹിത്യ പുരസ്‌കാരത്തിന് പ്രശസ്ത കവി പ്രഭാവർമ്മ അർഹനായി. ഒഎൻവി കൾച്ചറൽ അക്കാദമി വർഷം തോറും നൽകുന്ന സാഹിത്യപുരസ്കാരം മൂന്നു ലക്ഷം രൂപയും, ശിൽപ്പവും, പ്രശസ്‌തി പത്രവും ഉൾപ്പെടുന്നതാണ്. ഡോ. എം ലീലാവതി, ഡോ. ജോർജ് ഓണക്കൂർ, ശ്രീ ആലങ്കോട് ലീലാകൃഷ്ണൻ എന്നിവർ ഉൾപ്പെട്ട ജൂറി ഏകകണ്ഠമായാണ് പുരസ്കാര ജേതാവിനെ നിശ്ചയിച്ചത്.ഇന്ത്യയുടെ പരമോന്നത സാഹിത്യ ബഹുമതികളിലൊന്നായ സരസ്വതി സമ്മാൻ പുരസ്കാരം ലഭിച്ചതിലൂടെ മലയാള സാഹിത്യത്തെ വീണ്ടും ദേശീയ തലത്തിൽ ശ്രദ്ധേയനാക്കിയ പ്രഭാവർമ്മയുടെ സാഹിത്യരംഗത്തെ സമഗ്ര സംഭാവനകൾ കണക്കിലെടുത്താണ് ഈ പുരസ്കാരത്തിനു അർഹനായി കണക്കാക്കുന്നതെന്ന് ജൂറി വിലയിരുത്തി. ഒഎൻവി ജന്മവാർഷിക ദിനമായ മെയ് 27 നു തിരുവനന്തപുരത്തു ടാഗോർ തീയേറ്ററിൽ വച്ച് നടക്കുന്ന സാംസ്‌കാരിക സായാ‌ഹ്നത്തിൽ പുരസ്‌കാരം സമർപ്പിക്കുന്നതാണ്.