രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം; പ്രതിഷേധ സമരം സംഘടിപ്പിച്ചു
1 min readജനാധിപത്യത്തിന് കൂച്ചുവിലങ്ങ് ഇട്ടുകൊണ്ട്, രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ടും അൺ ഓർഗനൈസ്ഡ് വർക്ക് ആൻഡ് എംപ്ലോയീസ് കോൺഗ്രസ UWEC കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തളിപ്പറമ്പ് ഹെഡ് പോസ്റ്റ് ഓഫീസിനു മുമ്പിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. ഡിസിസി ജനറൽ സെക്രട്ടറി രാജീവൻ കപ്പച്ചേരി ഉദ്ഘാടനം ചെയ്തു. അൺ ഓർഗനൈസ്ഡ് വർക്ക് ആൻഡ് എംപ്ലോയീസ് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് നൗഷാദ് ബ്ലാത്തൂർ അധ്യക്ഷത വഹിച്ചു. മൈനോറിറ്റി കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഞാൻ N R മായൻ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സന്ദീപ് പാണപ്പുഴ, മഹിളാ കോൺഗ്രസ് തളിപ്പറമ്പ് നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡണ്ട് കുഞ്ഞമ്മ തോമസ്, മുനിസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാത്യു, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അനസ് നമ്പറം, ആലിക്കുഞ്ഞി പന്നിയൂർ, ജി ബാബു, വിവിസി ബാലൻ, കെ വി ശരീഫ, ഫിലിപ്പ് കുട്ടി കുഴിത്തോട്ട്, കെ വി അശോകൻ,സി എച്ച് മൊയ്തീൻകുട്ടി എന്നിവർ പ്രസംഗിച്ചു. കെ വി വേണുഗോപാൽ സ്വാഗതവും സി പി പ്രസന്ന നന്ദിയും പറഞ്ഞു. പ്രതിഷേധ സമരത്തെ തുടർന്ന് പ്രധാനമന്ത്രിക്ക് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയിരം കത്തുകൾ അയക്കുകയും ചെയ്തു.