കണ്ണൂർ ബ്ലോക്ക് പ്രവർത്തക കൺവെൻഷൻ കെ സുധാകരൻ എം പി ഉദ്‌ഘാടനം ചെയ്തു

1 min read
SHARE

കണ്ണൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രവർത്തക കൺവെൻഷനും സ്ഥാനാരോഹണ ചടങ്ങും ഡിസിസി ഓഫീസ് ഓഡിറ്റോറിയത്തിൽ നടത്തി. പ്രസ്തുത കൺവെൻഷനിൽ കണ്ണൂർ ബ്ലോക്ക് പ്രസിഡണ്ടായി കായക്കുൽ രാഹുൽ ചുമതലയേറ്റു. പ്രവർത്തക കൺവെൻഷനും സ്ഥാനാരോഹണ ചടങ്ങും കെ പി സി സി പ്രസിഡണ്ട് കെ സുധാകരൻ എം പി ഉദ്ഘാടനം ചെയ്തു. നേതാക്കളായ അഡ്വ.മാർട്ടിൻ ജോർജ്ജ്, പ്രൊഫ. എ ഡി മുസ്തഫ, വി വി പുരുഷോത്തമൻ, കെ പ്രമോദ്, ഷമ മുഹമ്മദ്, സുരേഷ് ബാബു എളയാവൂർ, അമൃത രാമകൃഷ്ണൻ, റിജിൽ മാകുറ്റി, അഡ്വ .റഷീദ് കവ്വായി, സുധീഷ് മുണ്ടേരി, വി പി അബ്ദുൽ റഷീദ്, പി മുഹമ്മദ് ഷമ്മാസ്, എം കെ മോഹനൻ, വസന്ത് പള്ളിയാമൂല തുടങ്ങിയവർ സംസാരിച്ചു.