മട്ടന്നൂർ ഹജ്ജ് ക്യാമ്പ് കെ.സുധാകരൻ എം.പി സന്ദർശിച്ചു.
1 min readകണ്ണൂർ: ഹജ്ജ് കർമ്മത്തിനായി മട്ടന്നൂരിൽ നിന്നും യാത്ര തിരിക്കുന്ന വിശ്വാസികളെ വിമാനത്താവളത്തിലെ ഹജ്ജ് ക്യാമ്പിലെത്തി കെ.സുധാകരൻ എം.പി സന്ദർശിച്ചു. ക്യാമ്പിലെ പ്രവർത്തനങ്ങളും സൗകര്യങ്ങളും വിലയിരുത്തിയ കെ.സുധാകരൻ വളണ്ടിയർമാരുടെയും ഹജ്ജ് കമ്മിറ്റി ഭാരവാഹികളുടെയും പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും പരിമിതമായ സമയത്തിനുള്ളിൽ മികച്ച സൗകര്യങ്ങളാണ് ഒരുക്കാൻ സാധിച്ചതെന്നും അപിപ്രായപ്പെട്ടു. വരും വർഷങ്ങളിൽ കൂടുതൽ ഹാജിമാർക്ക് കണ്ണൂർ വഴി ഹജ്ജിന് പോകാനുള്ള ഇടപെടലും സൗകര്യവും ഒരുക്കുമെന്നും കെ.സുധാകരൻ പറഞ്ഞു.