May 2025
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
May 10, 2025

മഞ്ഞപ്പിത്ത വ്യാപനം: ശുചിത്വ മാനദണ്ഡം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിക്ക് നിർദേശം

1 min read
SHARE

തളിപ്പറമ്പ് മഞ്ഞപ്പിത്ത വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ശുചിത്വ മാനദണ്ഡം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ ഭക്ഷ്യ സുരക്ഷാ വകുപ്പുമായി ചേർന്ന് കർശന നടപടികൾ സ്വീകരിക്കാൻ ഡിഎംഒ നിർദേശം നൽകി. ഏഴോം ഹെൽത്ത് ബ്ലോക്കിന് കീഴിലുള്ള മെഡിക്കൽ ഓഫീസർമാരടക്കമുള്ള ആരോഗ്യ പ്രവർത്തകരുടെ യോഗത്തിലാണ് ഡിഎംഒ ഡോ. പീയുഷ് എം നമ്പൂതിരിപ്പാട് നിർദേശം നൽകിയത്. മഞ്ഞപിത്ത വ്യാപനത്തെ കുറിച്ച് ജാഗ്രത വേണമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡി എം ഒ അറിയിച്ചു. എഴോo സിഎച്ച്‌സിയിൽ നടന്ന യോഗത്തിൽ മേഖലയിലെ മഞ്ഞപിത്ത വ്യാപനം സംബന്ധിച്ച വിവരങ്ങൾ വിശകലനം ചെയ്തു. പട്ടുവം, ചെറുതാഴം, കൂവോട്, തളിപ്പറമ്പ് താലൂക്ക് ആശുപത്രി, പരിയാരം പിഎച്ച്‌സി എന്നീ ആരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കൽ ഓഫീസർമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ, മറ്റ് ആരോഗ്യ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. ആരോഗ്യ പ്രവർത്തകർക്ക് ഹെപ്പറ്റൈറ്റിസ് നിയന്ത്രണത്തെ കുറിച്ച് ജില്ലാ ആശുപത്രിയിലെ മെഡിസിൻ വിഭാഗം ഫിസിഷ്യൻ ഡോ. ലത ക്ലാസെടുത്തു. ജില്ലാ മെഡിക്കൽ ടീമിൽ നിന്നും ജില്ലാ സർവേലൻസ് ഓഫീസർ-2 ഡോ. അനീറ്റ കെ ജോസി, ടെക്‌നിക്കൽ അസിസ്റ്റന്റ് വൈ. അബ്ദുൽ ജമാൽ, ജില്ലാ എപ്പിഡെമിയോളജിസ്റ്റ് ജിഎസ് അഭിഷേക്, ജില്ലാ ഡെപ്യൂട്ടി മാസ്സ് മീഡിയ ഓഫീസർമാരായ എസ്എസ് ആർദ്ര, ടി സുധീഷ് എന്നിവർ പങ്കെടുത്തു. തളിപ്പറമ്പ് മഞ്ഞപിത്ത വ്യാപനത്തിന്റെ ഭാഗമായി നിലവിൽ 340 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടു മരണവും സംഭവിച്ചു. മഞ്ഞപ്പിത്തവ്യാപന മേഖലയിൽ നവംബർ രണ്ട് മുതൽ എട്ട് വരെ വ്യാപകമായ പ്രചരണ നടപടികൾ സ്വീകരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വീടുകൾ, കടകൾ എന്നിവ കേന്ദീകരിച്ച് ബോധവത്കരണ പരിപാടികൾ നടപ്പിലാക്കും.
കൈ കഴുകുന്നതിന്റെ പ്രാധാന്യം, സാമൂഹ്യ കൂട്ടായ്മകളിൽ വ്യക്തി ശുചിത്വം പാലിക്കേണ്ടുന്നതിന്റെ ആവശ്യകത, തിളപ്പിച്ചാറ്റിയ കുടിവെള്ളത്തിന്റെ പ്രാധാന്യം എന്നിവയെ കുറിച്ച് ബോധവത്കരിക്കും. രോഗലക്ഷണമുള്ളവർ ഉടൻ വൈദ്യ സഹായം തേടണം. മറ്റുള്ളവർക്ക് പകരാതിരിക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കണം. ആരോഗ്യ പ്രവർത്തകർ നൽകുന്ന വിവരങ്ങൾ മാത്രം സ്വീകരിക്കണം