പത്തനംതിട്ടയിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടി

1 min read
SHARE

പത്തനംതിട്ടയിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടി.നിബുമോൻ , സ്വപ്ന ബസുകളിലെ ജീവനക്കാരാണ് സമയത്തെ ചൊല്ലി ഏറ്റുമുട്ടിയത്.ഏറ്റുമുട്ടലിനൊടുവിൽ തകർന്ന കണ്ണാടിചില്ല് യാത്രക്കാരിടെ കണ്ണിൽ തുളച്ചുകയറി.

നടുറോഡിലെ തർക്കം പതിവാണെന്ന് നാട്ടുകാർ പറഞ്ഞു.സംഭവത്തിൽ ഡ്രൈവർമാരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.പരുക്കേറ്റ കൊടുമൺ സ്വദേശിനി ജ്യോതിലക്ഷ്മി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ തേടി.അതേസമയം സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് ശക്തമായ നടപടിയെടുത്തിട്ടുണ്ട്.രണ്ടു ബസുകളും തമ്മിൽ മുൻപും തർക്കം ഉണ്ടായിട്ടുണ്ട്.അന്ന് മുന്നറിയിപ്പ് നൽകി വിട്ടതാണ്.ഇന്നലെ ഉണ്ടായ സംഭവത്തിൽ കുറ്റക്കാരൻ നിബുമോൻ ബസ്സിലെ ഡ്രൈവറാണ്.അയാളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്ന് എഎംവിഐ ഷമീം എം പ്രതികരിച്ചു.