സ്വകാര്യ ബസ് ഉടമകൾ സെക്രട്ടേറിയറ്റിന് മുന്നിലെ നിരാഹാര സമരം അവസാനിപ്പിച്ചു

SHARE

സ്വകാര്യ ബസ് സമരം പിൻവലിച്ചു. സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകൾ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ചക്ക് ശേഷമാണ് ബസ് ഓപ്പറേറ്റ്സ് ഓപ്പറേഷൻ സെക്രട്ടറിയേറ്റിൽ മുന്നിൽ നടത്തിയിരുന്ന നിരാഹാര സമരം അവസാനിപ്പിച്ചത്.

ഗതാഗത മന്ത്രി സി. പി. ജോണുമായി ബസ് ഉടമകളുടെ പ്രതിനിധികൾ നടത്തിയ ചർച്ചയിലാണ് സമരം പിൻവലിക്കാൻ ധാരണയായത്. ചർച്ചയിൽ പ്രധാന ആവശ്യങ്ങളിൽ തീരുമാനമായതായും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഹംസ ഇരിക്കുന്നേൽ അറിയിച്ചു. സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി വെറ്റ് ലീസിംഗിന് (വാടകയ്ക്ക്) എടുക്കാൻ ധാരണയായി. സ്റ്റേജ് ക്യാരേജ് ബസ്സുകൾ വാടകയ്ക്ക് എടുക്കാമെന്നും 48 മണിക്കൂറിനുള്ളിൽ വാടകത്തുക നൽകാമെന്നും സർക്കാർ സമ്മതിച്ചിട്ടുണ്ട്.

ബസ് സർവീസിനെ വ്യവസായമായി അംഗീകരിക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കും. സ്വകാര്യ ബസുകളുടെ കാലപരിധി വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പത്മകുമാർ കമ്മീഷൻ സമർപ്പിച്ച ശുപാർശകൾ നിയമാനുസൃതം നടപ്പിലാക്കും. ബസ് ഉടമകളുടെ പങ്കാളിത്തത്തോടെ സ്ഥിരം സമിതി രൂപീകരിക്കാനും സർവീസ് കൈമാറ്റത്തിലുണ്ടാകുന്ന തടസങ്ങൾ പരിഹരിക്കാനും തീരുമാനമായി.ഡീസൽ നികുതി ഒഴിവാക്കാനോ ഉടമകൾക്ക് നേരിട്ട് സാമ്പത്തിക സഹായം നൽകാനോ സർക്കാർ തയ്യാറാകാത്ത സാഹചര്യത്തിലാണ് ബസുകൾ കെ.എസ്.ആർ.ടി.സിക്ക് വാടകയ്ക്ക് നൽകാൻ ഉടമകൾ സമ്മതിച്ചത്. അതേസമയം, ബസ് ചാർജ് വർധനവ്, വിദ്യാർത്ഥികളുടെ യാത്രാനിരക്ക് (ST) ഉയർത്തൽ എന്നീ ആവശ്യങ്ങളിൽ ചർച്ചയിൽ തീരുമാനമായിട്ടില്ല.