യന്ത്ര സഹായത്തോടെ മണ്ണ് നീക്കം ചെയ്യുന്നതിന് നിരോധനം.

1 min read
SHARE

 

 

വയനാട് ജില്ലയിൽ അതിശക്തമായ മഴ മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തിൽ യന്ത്രസഹായത്തോടെയുള്ള മണ്ണ് നീക്കം ചെയ്യൽ പ്രവർത്തികൾ നിരോധി ക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു.

യന്ത്രസഹായത്തോടെ മണ്ണ് നീക്കം ചെയ്യുന്നത് ദുരന്തസാധ്യത വർദ്ധിപ്പിക്കാ നും പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുള്ളതിനാൽ ഇനി യൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ജില്ലയിൽ യന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുന്നത് നിരോധിച്ചു.

ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി പുഴകളിലും തോടുകളിലും അടിഞ്ഞുകൂടിയ എക്കലുകൾ നീക്കം ചെയ്യുന്നതിന് നിരോധന ഉത്തരവ് ബാധകമല്ലെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഡിആർ മേഘശ്രീ അറിയിച്ചു.