September 2024
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
September 12, 2024

പുഷ്പാർച്ചനയും അനുസ്മരണവും നടത്തി

1 min read
SHARE

കണ്ണൂർ: സാമൂഹ്യ പരിഷ്കർത്താവും കേരളത്തിലെ നവോത്ഥാന നായകരിൽ പ്രമുഖനുമായ മഹാത്മ അയ്യങ്കാളിയുടെ 82-ആം ചരമദിനം ഭാരതീയ ദളിത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ ഡിസിസി ഓഫീസിൽ വെച്ച് പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. ദളിത് വിഭാഗങ്ങൾക്ക് സഞ്ചാര സ്വാതന്ത്ര്യം നിലവിലില്ലാത്ത കാലഘട്ടത്തിൽ പൊതുവഴിയിലൂടെ നടന്ന പോകാൻ വേണ്ടി നടത്തിയ നിരവധി സമരങ്ങളിൽ അദ്ദേഹം നടത്തിയ വില്ലുവണ്ടി സമരം ചരിത്രപ്രസിദ്ധമാണ്. ദളിത് വിഭാഗങ്ങളിൽ മറ്റു കുട്ടികൾക്കൊപ്പം സ്കൂൾ പ്രവേശനമി ല്ലാത്ത കാലഘട്ടത്തിൽ അതിന് തടസ്സം നിന്ന കർഷക മേലാളൻമാർക്കെതിരെ കാർഷിക സമരം നയിച്ച് കൊണ്ട് വയലിൽ ജോലിയിൽ പ്രവേശിക്കാതെ ഒന്നര വർഷം നീണ്ടുനിന്ന കർഷകസമരം കേരളചരിത്രത്തിൽ ആദ്യത്തേതായിരുന്നു. ഈ സമര ഫലമായിട്ടാണ് തിരുവിതാംകൂറിൽ പഠിക്കാൻ അവസരം ലഭിച്ചത്. മാറ് മറയ്ക്കാൻ സ്ത്രീകൾക്ക് അവകാശമില്ലാത്ത കാലഘട്ടത്തിൽ കല്ല് മാല വലിച്ചെറിഞ്ഞു മാറ് മറയ്ക്കാൻ സ്വാതന്ത്ര്യ നേടിയെടുത്ത പെരിനാട് സമരം ഒരു പുതിയ വിപ്ലവം സൃഷ്ടിച്ചു. പ്രജാസഭയിൽ അംഗമായിരുന്ന കാലഘട്ടത്തിൽ നിരവധി അവകാശങ്ങൾ നേടിയെടുക്കാനും, അയ്യങ്കാളി നടത്തിയ പ്രയത്നങ്ങൾ വിസ്മരിക്കാൻ സാധിക്കില്ലെന്നും അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് ഡി സി സി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ്ജ് പറഞ്ഞു. ജില്ലാ പ്രസിഡണ്ട് വസന്ത് പള്ളിയാംമൂല അധ്യക്ഷത വഹിച്ചു. കെ പി സി സി മെമ്പർ എം പി ഉണ്ണികൃഷ്ണൻ, അജിത്ത് മാട്ടൂൽ, കാട്ടാമ്പള്ളി രാമചന്ദ്രൻ, കൂക്കിരി രാജേഷ്, കൂട്ടിനേഴത്ത് വിജയൻ, പി ചന്ദ്രൻ, ബേബി രാജേഷ്, ബിന്ദു അഴീക്കോട്, ബലറാം കണ്ണപുരം, വികാസ് അത്താഴക്കുന്ന്, പ്രതീഷ് കോറളായി  തുടങ്ങിയവർ പ്രസംഗിച്ചു.