തദ്ദേശ റോഡ് പ്രവൃത്തികളുടെ ഗുണനിലവാര പരിശോധന; എക്സ്‌റ്റേണല്‍ ക്വാളിറ്റി മോണിറ്റര്‍മാരുടെ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു

1 min read
SHARE

തദ്ദേശ സ്വയംഭരണ വകുപ്പ് മുഖേന നടപ്പിലാക്കുന്ന തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെട്ട പ്രവൃത്തികളുടെ ഗുണനിലവാര പരിശോധന നടത്തുന്നതിന് എക്സ്‌റ്റേണല്‍ ക്വാളിറ്റി മോണിറ്റര്‍മാരുടെ പാനലിലേക്കു താല്പര്യപത്രം ക്ഷണിച്ചു. അപേക്ഷകര്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നു വിരമിച്ച സൂപ്രണ്ടിങ് എഞ്ചിനീയര്‍മാര്‍ ആയിരിക്കണം. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ തസ്തികയില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത കാലയളവില്‍ സേവനമനുഷ്ഠിച്ചിട്ടുള്ളവര്‍ക്കും അപേക്ഷിക്കാം.

അപേക്ഷകര്‍ക്ക് റോഡ് നിര്‍മാണ പ്രവൃത്തികളില്‍ പ്രവര്‍ത്തി പരിചയമുണ്ടായിരിക്കേണ്ടതും സേവനകാലയളവില്‍ ശിക്ഷാ നടപടികള്‍ക്ക് വിധേയരായിട്ടുണ്ടാകാന്‍ പാടില്ലാത്തതുമാണ്. താല്പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്നതിന് സേവനമനുഷ്ഠിച്ച വകുപ്പിലെ എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്റെ സാക്ഷ്യപത്രം എന്നിവ സഹിതം Irrp.celsgd@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം.

 

അപേക്ഷകന്റെ ഉയര്‍ന്ന പ്രായപരിധി 70 വയസ്സ് കവിയരുത്. ക്വാളിറ്റി മോണിറ്റര്‍മാര്‍ക്കുള്ള ഓണറേറിയം, യാത്രാബത്ത തുടങ്ങിയവ ഈ പ്രവൃത്തിയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവുകള്‍ക്കു വിധേയമായിരിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 15 ആണ്.