January 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
January 19, 2026

അയോധ്യ ചടങ്ങ് രാഷ്ട്രീയ പരിപാടി; ഞാൻ മതത്തെ മുതലെടുക്കില്ല, മതത്തിന്റെ തത്വങ്ങളിൽ ജീവിക്കാനാണ് ശ്രമിക്കുന്നത്’; രാഹുൽ ഗാന്ധി

SHARE

ജനുവരി 22ന് അയോധ്യയിൽ ചടങ്ങ് രാഷ്ട്രീയ പരിപാടിയാണെന്ന് രാഹുൽ ഗാന്ധി. താൻ മതത്തെ മുതലെടുക്കാൻ ശ്രമിക്കാറില്ലെന്നും മതത്തിന്റെ തത്വങ്ങളിൽ ജീവിക്കാനാണ് ശ്രമിക്കുന്നതെന്നും രാഹുൽ രാഹുൽ ഗാന്ധി പറഞ്ഞു. ഭാരത് ജോഡോ ന്യായ് യാത്രക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.യഥാർഥ വിശ്വാസികൾ മൂല്യങ്ങൾ ജീവിതത്തിൽ പകർത്തുകയാണ് വേണ്ടതെന്ന് അസാമിൽ മൂന്നാം ദിന ഭാരത് ജോഡോ പര്യടനത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു. ലഖിംപൂർ ജില്ലയിലെ ബോഗി നദിയിൽ നിന്നാണ് മൂന്നാം ദിന പര്യടനം ആരംഭിച്ചത്. യാത്ര ഇന്ന് അരുണാചൽ പ്രദേശിലേക്ക് കടക്കും.

 

അതേസമയം അസമിൽ ‘ഭാരത് ജോഡോ ന്യായ് യാത്ര’ വാഹനങ്ങൾക്ക് നേരെ ‘ലക്ഷ്യമിറ്റുള്ള ആക്രമണം’ നടക്കുന്നതായി കോൺഗ്രസ ആരോപിച്ചു. ബിജെപി യുവജന വിഭാഗം ഭാരതീയ ജനതാ യുവമോർച്ച(ബിജെഐഎം) ആണ് പിന്നിലെന്നും ആരോപണം. ബിജെവൈഎം പ്രവർത്തകർക്കെതിരെ പൊലീസിൽ പരാതി നൽകാനൊരുങ്ങി കോൺഗ്രസ്.