എൻ എസ് യു ദേശീയ സെക്രട്ടറി രാജ് സമ്പത്ത് കുമാർ ധർമ്മാവരത്ത് മരിച്ച നിലയില്‍,
1 min readഹൈദരാബാദ്:എൻഎസ്ഐയു ദേശീയ നേതാവ് ആന്ധ്രയിൽ കൊല്ലപ്പെട്ടു.എൻഎസ്ഐയു ദേശീയ സെക്രട്ടറി രാജ് സമ്പത്ത് കുമാർ ആണ് മരിച്ചത്.ആന്ധ്രയിലെ ധർമ്മാവരത്തിന് അടുത്ത് ഒരു തടാകത്തിന്‍റെ കരയിലാണ് മൃതദേഹം കണ്ടത്.ദേഹമാസകലം പരിക്കേറ്റ നിലയിലാണ് മൃതദേഹം.കേരളത്തിന്‍റെ ചുമതലയുള്ള ദേശീയ സെക്രട്ടറി കൂടിയാണ് രാജ് സമ്പത്ത് കുമാർഭൂമിയിടപാടും വ്യക്തിവൈരാഗ്യവും മൂലം കൊലപ്പെടുത്തിയതെന്നാണ് സംശയം.നെയ്യാർ ഡാമിൽ കൂട്ടയടി നടന്ന വിവാദ കെഎസ്‍യു ക്യാമ്പിൽ രാജ് സമ്പത്ത് കുമാറും പങ്കെടുത്തിരുന്നു.കെഎസ് യു ജന്മദിന ആഘോഷങ്ങളിൽ പങ്കെടുക്കാൻ ഇന്ന് കേരളത്തിൽ എത്താനിരുന്നത് ആണ് രാജ് സമ്പത്ത് കുമാർ