ഡാന്‍സ് കൊറിയോഗ്രാഫര്‍ രാജേഷ് മാസ്റ്റര്‍ അന്തരിച്ചു

1 min read
SHARE

തെന്നിന്ത്യന്‍ സിനിമയിലെ പ്രശസ്തനായ ഡാന്‍സ് കൊറിയോഗ്രാഫര്‍ രാജേഷ് മാസ്റ്റര്‍ അന്തരിച്ചു. ഇലക്ട്രോ ബാറ്റില്‍സ് എന്ന ഡാന്‍സ് ഗ്രൂപ്പിന്റെ സ്ഥാപകനാണ്.  കൊച്ചി സ്വദേശിയായ രാജേഷ് ഫെഫ്ക ഡാന്‍സേഴ്‌സ് യൂണിയന്‍ എക്‌സിക്യൂട്ടീവ് മെമ്പറാണ്. സ്റ്റാര്‍നൈറ്റ് സ്റ്റേജ് ഷോകളുമായി രാജേഷ് ഒട്ടേറെ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ചാനല്‍ ഷോകള്‍ക്ക് വേണ്ടി അദ്ദേഹം രൂപകല്‍പ്പന ചെയ്ത ചടുലമായ ചലനങ്ങളിലൂടെ പ്രേക്ഷകരുടെയും അഭിനേതാക്കളുടെയും പ്രിയപ്പെട്ട കൊറിയോഗ്രാഫറായിരുന്നു അദ്ദേഹമെന്ന് ഫെഫ്ക അനുസ്മരിച്ചു. ബീന ആന്റണി, ടിനി ടോം, ദേവി ചന്ദന തുടങ്ങിയ താരങ്ങളും ആദരാഞ്ജലി അര്‍പ്പിച്ചു.