December 2024
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
3031  
December 11, 2024

ഇന്ത്യ ലോകത്തിന്റെ തന്നെ മാതൃക”, സർക്കാരിൻ്റെ ലക്ഷ്യം വികസനം; ദ്രൗപതി മുർമു

1 min read
SHARE

ഇന്ത്യ ലോകത്തിന്റെ തന്നെ മാതൃകയെന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമു. ഇന്ത്യ ആത്മവിശ്വാസത്തിന്റെ പരകോടിയിലാണ്. പാർലമെന്റ് ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമായി.പുതിയ രാഷ്ടപതിയുടെ ആദ്യ അഭിസംബോധനയാണ് നടന്നത്. ഇത് സന്തോഷ നിമിഷമെന്ന് ദ്രൗപതി മുർമു പറഞ്ഞു.

സ്വാതന്ത്ര്യത്തിന്റെ അമൃത കാലമാണിതെന്ന് ദ്രൗപതി മുർമു പറഞ്ഞു. പുതിയ ഇന്ത്യയുടെ നിർമ്മാണം, ആത്മനിർഭരമായ ഇന്ത്യയാണ് ലക്ഷ്യമെന്ന് രാഷ്‌ട്രപതി പറഞ്ഞു. ഇന്ത്യയുടെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ആയിരിന്നു രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം.ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യമാണ് ഇന്ത്യ. ജനങ്ങൾ ആഗ്രഹിച്ചത് സുസ്ഥിര ഭരണം അത് നടക്കുന്നു. അഴിമതി ഇല്ലാതാക്കാൻ നടപടി സ്വീകരിച്ചു. അഴിമതിക്കെതിരെ ശക്തമായ നിലപാട് എടുത്തു. ആദായ നികുതി നൽകുന്നവർ വർധിച്ചു. റിട്ടേൺ കൊടുത്താൽ ഉടൻ റീഫണ്ട്.ആധാർബന്ധിതമായതോടെസേവനംഅതിവേഗത്തിലായി.ജമ്മുകശ്മീരിൽ സാഹചര്യം മെച്ചപ്പെട്ടു. അതിർത്തിയിൽ ഇന്ത്യ ശക്തമാണ്. അതിർത്തി ഗ്രാമങ്ങൾ കൂടുതൽ സുരക്ഷിതമാണ്. ആദിവാസി വിഭാഗത്തിന് ഏറെ പദ്ധതികൾ നടപ്പാക്കും.പിന്നാക്ക വിഭാഗത്തിന് ക്ഷേമ ബോർഡ് രൂപികരിക്കും. സ്ത്രീകൾക്ക് നിരവധി പദ്ധതികൾ കൊണ്ടുവരും. ഇപ്പോൾ സ്ത്രീ സുരക്ഷകൾ മുമ്പുള്ളതിനേക്കാൾ മെച്ചപ്പെട്ടു. സൈന്യത്തിൽ സ്ത്രീകളുടെ എണ്ണം കൂടിവരുന്നു. പെൺകുട്ടികളുടെ എണ്ണം ആശാവഹമായി കൂടി.

ദാരിദ്ര്യത്തെ തുടച്ച് നിക്കണം ,എല്ലാവരുടെയും വികസനമാണ് ലക്ഷ്യം. സ്ത്രീശാക്തീകരണത്തിനിന്റെ മാതൃകയാണ് രാജ്യം. അയിത്തം ഇല്ലാതാക്കാൻ പോരാട്ടം നടത്തും.50 കോടി ജനങ്ങൾക്ക് സൗജന്യ ഇൻഷുറൻസ് നടപ്പാക്കി.കൊവിഡ് കാലത്ത് സർക്കാർ ഇടപെട്ടു, ദരിദ്രരെ ചേർത്തുപിടിച്ചു. വിവേചനം ഇല്ലാതെ സഹായം എത്തിച്ചു. മുത്തലാക്ക് നിരോധനത്തിനെയും രാഷ്‌ട്രപതി പരാമർശിച്ചു. 370 ആം വകുപ്പ് റദ്ദാക്കിയത് പരാമർശിച്ചു. രാഷ്ട്രപുരോഗതിക്ക് ഊന്നൽ നൽകുന്ന സർക്കാരാണ് ഇത്. സ്റ്റാർട്ട് അപ്പുകളുടെ എണ്ണത്തിലും മുന്നേറ്റം ഉണ്ടായി. മൊബൈൽ ഫോൺ നിർമ്മാണ കേന്ദ്രമായി രാജ്യം. ഫോൺ ഇറക്കുമതി വലിയ തോതിൽ കുറഞ്ഞു.

ഐഎൻഎസ് വിക്രാന്തിനെയും രാഷ്‌ട്രപതി പരാമർശിച്ചു. ഇന്ത്യയുടെ സാങ്കേതിക വളർച്ചയുടെ അടയാളമാണ് ഐഎൻഎസ് വിക്രാന്തെന്ന് രാഷ്‌ട്രപതി പറഞ്ഞു. മെയ്‌ഡ്‌ ഇൻ ഇന്ത്യയുടെ ഗുണം എല്ലാവർക്കും ലഭിച്ചു.ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി നടപ്പാക്കും. ഉന്നത പഠന സൗകര്യങ്ങൾ വികസിച്ചു. ഭൂരിപക്ഷം വീടുകളിലും എൽപിജി സിലിണ്ടർ.എല്ലാ ജില്ലകളിലും മെഡിക്കൽ കോളജുകൾ യാഥാർഥ്യമാകുന്നു. എല്ലാ ഗ്രാമങ്ങളിലും ബ്രോഡ് ബാൻഡ് എത്തി. കായിക രംഗത്തും മുന്നേറ്റം. തീർഥാടന കേന്ദ്രങ്ങളിൽ വികസനം. ഡിജിറ്റൽ മേഖലയിൽ വികസനം. റെയിൽവേ സ്റ്റേഷനുകൾ വലിയ രീതിയിൽ വികസിച്ചു. ഇന്ത്യയിലെ എല്ലാ മേഖലകയിലെയും വികസനത്തെ പറ്റി രഷ്ട്രപതി പരാമർശിച്ചു.