ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് വധഭീഷണി, പ്രതി പിടിയിൽ
1 min readഡൽഹി അരവിന്ദ് കെജ്‌രിവാളിന് വധഭീഷണി. വധഭീഷണി എത്തിയത് ഫോൺ കോൾ വഴി. ഭീഷണിപ്പെടുത്തിയ ആൾ പിടിയിൽ. തിങ്കളാഴ്ച രാത്രി 12.05ന് ഫോണിൽ വിളിച്ച് അരവിന്ദ് കെജ്‌രിവാളിനെ വധിക്കുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തി.ഫോൺ കോളിനെ തുടർന്ന് ഡൽഹി പൊലീസ് നടപടിയെടുക്കുകയും ഇയാളെ തിരിച്ചറിയുകയും ചെയ്തു. തുടർന്ന് നിമിഷനേരം കൊണ്ട് തന്നെ പ്രതിയെ പിടികൂടുകയും ചെയ്‌തു. മാനസിക വിഭ്രാന്തിയുള്ള 38കാരനാണ് വിളിച്ചതെന്ന് പൊലീസ് പറഞ്ഞു.പ്രതി ഡൽഹിയിലെ ഗുലാബി ബാഗിൽ ചികിത്സയിലാണെന്നും പൊലീസ് വ്യക്തമാക്കി.