റേഞ്ച് റോവർ ഇവോക്ക് ബയോഗ്രഫി ഇന്ത്യയിലെത്തുന്നു
1 min read

ബ്രിട്ടീഷ് ആഡംബര കാര്‍ നിര്‍മാതാക്കളായ ലാൻഡ് റോവറിന്റെ എസ്‌യുവിയാണ് റേഞ്ച് റോവര്‍. ഇന്ത്യൻ വാഹനവിപണിയിൽ പ്രിയമേറുന്ന വാഹനങ്ങളിലൊന്നുമാണ് റേഞ്ച് റോവർ. റേഞ്ച് റോവറിന്റെ പുതിയ ഇവോക്ക് ഓട്ടോബയോഗ്രഫി ഇന്ത്യയിൽ പുറത്തിറക്കി. ഇന്ത്യൻ വിപണിയിൽ കൂടുതൽ വിൽപന കൈവരിക്കാനും ഇവോക്കിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മെട്രോ നഗരങ്ങളില്‍ കോംപാക്റ്റ് ആഡംബര വാഹനങ്ങള്‍ക്ക് ജനപ്രീതി വര്‍ദ്ധിച്ചുവരുന്ന സമയത്താണ് ഇവോക്ക് ഓട്ടോബയോഗ്രഫി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കപ്പെടുന്നത്. രണ്ട് എഞ്ചിൻ ഓപ്ഷനുകളിൽ എത്തുന്ന ഇവോക്ക് ഓട്ടോബയോഗ്രഫിക്ക് 69.50 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില.P250 പെട്രോള്‍ മൈല്‍ഡ്-ഹൈബ്രിഡ് എഞ്ചിന് 247 bhp പവറും 365 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാൻ ശേഷിയുണ്ട്. രണ്ടാമത്തെ 200 ഡീസല്‍ മൈല്‍ഡ് ഹൈബ്രിഡ് എഞ്ചിന് 201 bhp പവറും 430 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് എഞ്ചിൻ ട്യൂണ്‍ ചെയ്തിരിക്കുന്നത്.ഐക്കണിക് ഡിസൈൻ വലിയതോതിൽ മാറ്റമില്ലാതെ തുടരുകയാണ് ഇവോക്ക് ഓട്ടോബയോഗ്രാഫിയിൽ. പനോരമിക് റൂഫ്, കോണ്‍ട്രാസ്റ്റ് റൂഫ് കളര്‍ ഓപ്ഷന്‍, 19 ഇഞ്ച് അലോയ് വീലുകള്‍ എന്നിവയും വാഹനത്തിൽ ഉൾപ്പെടുന്നു. പെര്‍ഫോമന്‍സ്, സ്‌റ്റൈല്‍, കംഫര്‍ട്ട് എന്നിവ ഒത്തുചേരുന്ന വാഹനത്തിൽ ഹീറ്റിംഗും വെന്റിലേഷനുമുള്ള 14-വേ അഡ്ജസ്റ്റ് ചെയ്യാവുന്ന പവർഡ് ഫ്രണ്ട് സീറ്റുകൾ, വയർലെസ് ചാർജർ, 11.4 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നീ സവിശേഷതകളും ഉൾപ്പെടുന്നു.
