രാഷ്ട്രപതി ഒപ്പുവെച്ചു; ദില്ലി സര്‍വീസസ് ആക്ട് നിയമമായി
1 min readരാഷ്ട്രപതി ദ്രൗപതി മുര്‍മു അംഗീകാരം നല്‍കിയതിനെ തുടര്‍ന്ന് ദില്ലി സര്‍വീസസ് ആക്ട് നിയമമായി.ദേശീയ തലസ്ഥാനത്തെ സേവനങ്ങളുടെ നിയന്ത്രണം സംബന്ധിച്ച ഓര്‍ഡിനന്‍സിന് പകരമാണ് കേന്ദ്രം ഈ ബില്‍ കൊണ്ടുവന്നത്. ഓഗസ്റ്റ് 1 ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ദില്ലി സർവീസ് ആക്ട് ബില്‍ ആഗസ്റ്റ് 7ന് രാജ്യസഭയില്‍ പാസായി.ദില്ലി ഉദ്യോഗസ്ഥരുടെ മേല്‍ കേന്ദ്രസര്‍ക്കാരിന് അധികാരം നല്‍കുന്ന ബില്‍ ആണിത്. ഉപരിസഭയില്‍ 131 അനുകൂല വോട്ടുകള്‍ക്കാണ് പാസായത്. ബില്ലിനെതിരെ 102 വോട്ടും ലഭിച്ചിരുന്നു. ദില്ലിയിൽ ഉദ്യോഗസ്ഥരുടെ നിയമനങ്ങളിലും സ്ഥലമാറ്റങ്ങളിലുമെല്ലാം നടപടികള്‍ കേന്ദ്രത്തിന്റെ നിയന്ത്രണത്തിലായിരിക്കുമെന്നാണ് ബില്‍ നിര്‍ദ്ദേശിക്കുന്നത്.