കണ്ണൂർ ആർഎസ്എസിൽ കലാപം; നൂറോളം പേർ പാർട്ടി വിടാനൊരുങ്ങുന്നു

1 min read
SHARE

തലശ്ശേരി: കണ്ണൂർ ആർഎസ്എസിൽ കലാപം. നൂറോളം പേർ ആർഎസ്എസ് വിടാൻ ഒരുങ്ങുന്നുവെന്നാണ് വിവരം. ഇരിട്ടി കീഴൂരിലെ സംഘം ഉടമസ്ഥതയിലുള്ള ഒൻപതര സെന്റ് സ്ഥലം വിൽപ്പനയിൽ ലക്ഷങ്ങൾ ക്രമക്കേട് നടന്നെന്ന് ആരോപണം ഉയരുന്നുണ്ട്. 20 ലക്ഷം രൂപ ആകെ സ്ഥലത്തിന് വിലമതിക്കും. എന്നാൽ അഞ്ചുലക്ഷം രൂപയേ കണക്കിൽ കാണിച്ചിട്ടുള്ളൂവെന്നാണ് ആരോപണം. സംസ്ഥാന പ്രാന്ത കാര്യവാഹകിൻ്റെ വീടിനു മുന്നിലും വിഭാഗ് കാര്യാലയത്തിന് മുന്നിലും പോസ്റ്ററുകൾ ഉയർന്നു. പ്രാന്ത കാര്യവാഹകിന് 100 പേർ ഒപ്പിട്ട് പരാതി നൽകി. ഇതുസംബന്ധിച്ച അന്വേഷണം വൈകുന്നതിൽ പ്രതിഷേധിച്ചാണ് നിരവധിപേർ ആർഎസ്എസ് വിടാൻ ഒരുങ്ങുന്നത്. ഇന്നും നാളെയുമായി തലശ്ശേരിയിൽ നടക്കുന്ന ജില്ലാ വാർഷിക ബൈഠക്കിൽ തീരുമാനമായില്ലെങ്കിൽ നൂറോളം പേർ ആർഎസ്എസ് വിടുമെന്നാണ് സൂചന.