രോഹിത് ശർമ തടിയൻ: ഇന്ത്യ കണ്ട മോശം ക്യാപ്റ്റൻ’; വിവാദ പരാമർശവുമായി ഷമ മുഹമ്മദ്
1 min read

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയ്ക്കെതിരെ വിവാദ പരാമർശവുമായി കോൺഗ്രസ് നേതാവ് ഷമ മുഹമ്മദ്. രോഹിത് കായിക താരത്തിന് ചേരാത്ത തരത്തിൽ തടിയനാണെന്നും ഇന്ത്യ കണ്ട മോശം ക്യാപ്റ്റന്മാരിൽ ഒരാൾ ആണെന്നും ഷമ വിമർശിച്ചു. എക്സ് പോസ്റ്റിലായിരുന്നു ഷമയുടെ വിവാദ പരാമർശം. രോഹിത് ശർമ ശരീരഭാരം കുറയ്ക്കേണ്ടതുണ്ടെന്നും എക്സ് പോസ്റ്റിൽ ഷമ പറയുന്നു.ഷമയുടെ പരാമർശത്തെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തി. കോൺഗ്രസിന്റേത് വെറുപ്പിന്റെ കടയാണെന്ന് ബിജെപി കുറ്റപ്പെടുത്തി. അതേസമയം രോഹിത് ശർമയെ ലോകോത്തര കളിക്കാരൻ എന്ന് വിശേഷിപ്പിച്ച ഉപഭോക്താവിനോട് കടുത്ത ഭാഷയിലാണ് ഷമ മറുപടി നൽകിയത്.‘അദേഹത്തിൻ്റെ മുൻഗാമികളുമായി താരതമ്യപ്പെടുത്തുമ്പോൾ ലോകോത്തര നിലവാരം എന്താണ്? അദേഹം ഒരു ശരാശരി ക്യാപ്റ്റനും അതുപോലെ തന്നെ ഇന്ത്യയുടെ ക്യാപ്റ്റനാകാൻ ഭാഗ്യം ലഭിച്ച ഒരു ശരാശരി കളിക്കാരനുമാണ്’ എന്നായിരുന്നു ഷമയുടെ മറുപടി.
