ആർഎസ്‌എസ് 100 കോടി പിരിച്ചു, ആരെയും സഹായിച്ചില്ല’; വെളിപ്പെടുത്തലുമായി മുൻ നേതാവ്
1 min read

ആർ എസ് എസിന്റെ പണപ്പിരിവിൽ കണ്ണൂരിൽ വൻ വെളിപ്പെടുത്തലുമായി മുൻ നേതാവ്. സി പി ഐ എം അക്രമം നടത്തുന്നു എന്നാരോപിച്ച് ആർഎസ്‌എസ് പുറത്തുനിന്ന് 100 കോടി രൂപ പിരിച്ചതായും 1994നുശേഷം ആരെയും സഹായിച്ചില്ലെന്നുമാണ് നേതാവിന്റെ വെളിപ്പെടുത്തൽ.
എസ് എഫ് ഐ നേതാവ് കെ വി സുധീഷ് കൊല്ലപ്പെടുമ്പോൾ കൂത്തുപറമ്പ് ഗോകുലത്തെരുവിലെ കുട്ടികളുടെ ശാഖ ശിക്ഷക് ആയിരുന്ന കെ വി രാജഗോപാലാണ് ഫെയ്‌സ്‌ബുക്കിൽ ഇക്കാര്യം വെളിപ്പെടുത്തിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:
‘‘സംഘർഷം ഇല്ലാത്ത സമയത്ത് പ്രദേശിക പ്രശ്നങ്ങളെ അതിരു കടത്തി മറ്റൊരു പ്രദേശത്ത് വലിയ സംഘർഷമുണ്ടാക്കി പലരെയും ജീവച്ഛവമാക്കി. ‘കണ്ണൂർ പീഡനത്തി’ന്റെ പേരിൽ നിരവധി സത്യഗ്രഹങ്ങളും പണപ്പിരിവുകളും ബിജെപി നടത്തി. ആർഎസ്എസ്, ബിജെപി നേതാക്കൾക്ക് പണപ്പിരിവിനുള്ള മേഖലയായി ഇത്. തിരുവനന്തപുരത്ത് കമ്മിറ്റി ഉണ്ടാക്കി ജനരക്ഷായാത്ര നടത്തി 100 കോടി പിരിക്കാൻ പദ്ധതിയുണ്ടാക്കി. ഞാനും ആ കമ്മിറ്റിയിൽ അംഗമായിരുന്നു. അമിത് ഷായും യോഗി ആദിത്യനാഥും ചൗഹാനുമൊക്കെ നേരിട്ടിറങ്ങിയാണ് പണം പിരിച്ചത്. 100 കോടിക്കുമേൽ പിരിച്ചെടുത്തിട്ടുണ്ട്. പക്ഷേ, 1994നുശേഷം ബുദ്ധിമുട്ട് അനുഭവിച്ച ഒരു ബിജെപി കുടുംബത്തിനും കൊടുത്തതായി അറിവില്ല’’
