ആഗോള വിപണിയിലെ വില വർദ്ധനവ്; റബർ വില വർധിപ്പിക്കാനൊരുങ്ങി റബർ ബോർഡ്.
1 min read

അഗോള വിപണിയിലെ വില വർദ്ധനവിൻ്റെ പശ്ചാതലത്തിൽ റബർ വില വർദ്ധിപ്പിക്കാൻ റബർ ബോർഡ് ഇടപെടുന്നു. തിരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ടാണ് റബർ കയറ്റുമതി ചെയ്യാനുള്ള തീരുമാനത്തിലേക്ക് റബർ ബോർഡ് കടക്കുന്നത്. അഗോള വിപണിയിൽ അടിക്കടി വില വർദ്ധിച്ചിട്ടും ആഭ്യന്തര മാർക്കറ്റിൽ വില വർദ്ധിപ്പിക്കാനുള്ള ഒരിടപെടലും റബർ ബോർഡിൻ്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നില്ല. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ വില വർദ്ധിപ്പിക്കാനുള്ള നീക്കമാണ് ബോർഡ് നടത്തുന്നത്. റബർ ഉത്പാദക സംഘങ്ങളിൽ നിന്നും റബർ സംഭരിച്ച് കയറ്റുമതി ചെയ്യാനാണ് ബോർഡിൻ്റെ നീക്കം.ഇതിനെ കുറിച്ച് ആലോചിക്കാൻ വെള്ളിയാഴ്ച്ച റബർ മ്പോർഡിൻ്റെ നിർണ്ണായക യോഗം കോട്ടയത്ത് ചേരും. കോട്ടയത്ത് മത്സരിക്കണമെങ്കിൽ റബർ വില 250 ആയി വർദ്ധിപ്പിക്കണമെന്ന് തുഷാർ വെള്ളാപ്പള്ളി ആവശ്യപ്പെട്ടിരുന്നു. സ്വഭാവികമായും വില ഉയരേണ്ട കാലത്ത് തങ്ങളുടെ ഇടപെടലിൻ്റെ ഭാഗമായിട്ടാണ് വില വർദ്ധിപ്പച്ചതെന്ന് വരുത്താനാണ് എൻഡിഎ മുന്നണിയുടെ നീക്കം. എന്തായാലും തിരഞ്ഞെടുപ്പ് കാലത്തെങ്കിലും വില വർദ്ധിക്കാനുള്ള സാഹചര്യമാണ് ഒരുങ്ങുന്നത്.
