September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 19, 2026

ശബരിമലയിൽ തിരക്കിന് ശമനം; സുഗമ ദർശനം നടത്തി തീർത്ഥാടകർ.

SHARE

ശബരിമലയിൽ തിരക്കിന് ശമനം. സുഗമ ദർശനം നടത്തി തീർത്ഥാടകർ. ഇന്ന് പരമാവധി ബുക്കിങ് ആണ് രേഖപ്പെടുത്തിയത്. 90000 പേരാണ് വെർച്യുൽ ക്യു വഴി എത്തിയത്. ധനു ഒന്നിന്റെ ഭാഗമായി പ്രത്യേക പൂജകൾ നടക്കുകയാണ്. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ദർശനത്തിനായി ശബരിമലയിലെത്തി.അതേസമയം ശബരിമല സോപാനത്ത് ഇന്ന് മുതൽ ക്യു സംവിധാനം തുടങ്ങി. സോപാനത്ത് സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക ക്യൂ സംവിധാനം ഏർപ്പെടുത്തി. പതിനെട്ടാം പടി കയറി വരുന്ന കുട്ടികൾക്കും സ്ത്രീകൾക്കും പ്രത്യേക സൗകര്യവും ഒരുക്കിയതായി അധികൃതർ അറിയിച്ചു.അതേസമയം, സന്നിധാനത്ത് തിരക്ക് തുടരുകയാണ്. രാവിലെ 6 മണി വരെ 21,000 പേരാണ് പതിനെട്ടാം പടി കയറിയത്. സന്നിധാനത്ത് പുലർച്ചെ മുതൽ മഴ പെയ്തുവെങ്കിലും നിലവിൽ മഴയില്ല. ശബരിമലയിൽ അനിയന്ത്രിതമായ തിരക്ക് വാർത്തയായിരുന്നു. ഭക്തർക്ക് സന്ദർശനം നടത്താൻ കഴിയാതെ മടങ്ങേണ്ടി വന്ന സാഹചര്യത്തിലാണ് സർക്കാർ പുതിയ സംവിധാനങ്ങൾ കൊണ്ടുവന്നത്.