സഞ്ജൂറിയൻ! സിക്സർ പൂരമൊരുക്കി സെഞ്ച്വറിയടിച്ച് സ‍ഞ്ജു സാംസൺ

1 min read
SHARE

ഹൈദരാബാദ്: ബം​ഗ്ലാദേശിനെതിരായ മൂന്നാം ടി20യിൽ ബാറ്റിങ്ങിന്റെ വെടിക്കെട്ട് പൂരമൊരുക്കി സഞ്ജു സാംസൺ. 40 ബോളിലാണ് സഞ്ജു സെഞ്ച്വറി കുറിച്ചത്. ഓപ്പണ‍ർ അഭിഷേക് ശർമയെ തുടക്കത്തിലെ നഷ്ടമായെങ്കിലും പിന്നീട് ക്രീസിലെത്തിയ സൂര്യകുമാർ യാദവുമായി ചേർന്ന് സഞ്ചു സാംസൺ ബം​ഗ്ലാ ബോളർമാരെ അടിച്ചൊതുക്കുകയായിരുന്നു.

 

10 ഫോറും എട്ട് സിക്സും അടങ്ങുന്നതാണ് സഞ്ജുവിന്റെ ഇന്നിങ്സ്. ബം​ഗ്ലാദേശ് ബൗളർ റിഷാദ് ഹൊസൈനെതിരെ ഒരോവറിൽ അഞ്ച് സിക്സ് അടിക്കുകയും ചെയ്തു സഞ്ജു. 31 ബോളിൽ 66 റൺസുമായി സൂര്യകുമാർ യാദവും ക്രീസിലുണ്ട്. 14.62 റൺറേറ്റിൽ 13 ഓവറിൽ 190 ന് ഒന്ന് എന്ന നിലയിലാണ് ഇപ്പോൾ ഇന്ത്യ.