കളമശ്ശേരി സ്ഫോടനം; മുഖ്യമന്ത്രി വിളിച്ച സർവകക്ഷിയോഗം ഇന്ന്

1 min read
SHARE

കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വിളിച്ച സർവകക്ഷിയോഗം ഇന്ന് ചേരും. രാവിലെ 10 മണിക്ക് സെക്രട്ടറിയേറ്റിലെ കോൺഫറൻസ് ഹാളിലാണ് യോഗം. എല്ലാ കക്ഷിനേതാക്കളും യോഗത്തിൽ പങ്കെടുക്കും. കളമശ്ശേരിയിൽ ഉണ്ടായ സ്ഫോടനത്തിൽ സർക്കാർ കൈക്കൊണ്ട നടപടികൾ മുഖ്യമന്ത്രി യോഗത്തിൽ വിശദീകരിക്കും. കക്ഷിനേതാക്കളുടെ അഭിപ്രായം കൂടി ക്രോഡീകരിച്ച് യോഗം തുടർനടപടികൾ തീരുമാനിക്കും