January 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
January 19, 2026

ഉന്നതി സ്‌കോളര്‍ഷിപ്പ്; വിദേശ പഠനത്തിന് പോകുന്ന 29 വിദ്യാര്‍ത്ഥികള്‍ക്ക് മുഖ്യമന്ത്രി വിസ കൈമാറി

SHARE

ഉന്നതി സ്‌കോളര്‍ഷിപ്പില്‍ വിദേശ പഠനത്തിന് പോകുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 29 വിദ്യാര്‍ത്ഥികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ വിസ കൈമാറി. നിയമസഭാ മന്ദിരത്തില്‍ നടന്ന പരിപാടിയില്‍ പട്ടികജാതി -പട്ടികവര്‍ഗ വികസന വകുപ്പ്മന്ത്രി മന്ത്രി കെ രാധാകൃഷ്ണന്‍ ഒഡെപെക് ചെയര്‍മാന്‍ കെ പി അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

പട്ടികജാതി വികസന വകുപ്പ് 25 ലക്ഷം രൂപ വീതം സ്‌കോളര്‍ഷിപ്പ് നല്‍കിയാണ് ഒഡെപെക് വഴി ഇവര്‍ക്ക് വിദേശ പഠനത്തിന് അവസരമൊരുക്കുന്നത്. ബ്രിട്ടനിലെ വിവിധ സര്‍വകലാശാലകളിലെ പി ജി കോഴ്‌സുകള്‍ക്കാണ് പ്രവേശനം ലഭിച്ചിട്ടുള്ളത്. ഈ സര്‍ക്കാരിന്റെ രണ്ടര വര്‍ഷത്തെ പ്രവര്‍ത്തന കാലയളവില്‍ 597 വിദ്യാര്‍ത്ഥികളെ വിദേശപഠനത്തിന് അയച്ചു. ഇതില്‍ 39 പേര്‍ തദ്ദേശീയ വിഭാഗക്കാരും 35 പേര്‍ പിന്നാക്ക വിഭാഗക്കാരുമാണ്. 523 വിദ്യാര്‍ത്ഥികള്‍ പട്ടിക ജാതിക്കാരാണ്.ഇതിനു പുറമേ ഈ വര്‍ഷം മുതല്‍ ഒഡെപെക് വഴി 97 പേര്‍ക്ക് വിദേശ പഠനത്തിന് സ്‌കോളര്‍ഷിപ്പ് അനുവദിച്ചു. അവരില്‍ പലരും വിദേശ സര്‍വകലാശാലകളില്‍ പഠനം തുടങ്ങി. ഇതിനായി 6 കോടി രൂപ ഒഡെപെകിന് കൈമാറിയിട്ടുണ്ട്.