May 2025
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
May 5, 2025

മത്സ്യമാര്‍ക്കറ്റിലെ മലിനജലപ്രശ്‌നം-അടിയന്തിര നടപടി ആവശ്യപ്പെട്ട് വഖഫ് സംരക്ഷണ സമിതി.

1 min read
SHARE

തളിപ്പറമ്പ്: മത്സ്യമാര്‍ക്കറ്റിലെ മലിനജലം പൈപ്പ്‌ലൈനിലൂടെ ഒഴുക്കിവിടുന്നതിനാവശ്യമായ ക്രമീകരണ പ്രവര്‍ത്തനം നടത്തുന്നതിനിടയില്‍ മലിനജലം പൊതുനിരത്തിലേക്ക് ഒഴുക്കിവിട്ടത് പൊതുജനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്ന് വഖഫ് സംരക്ഷണ സമിതി ഭാരവാഹികള്‍ പറഞ്ഞു.

കാലങ്ങളായി വികസന മുരടിപ്പിനാലും മലിനജലപ്രശ്‌നത്താലും വീര്‍പ്പുമുട്ടുന്ന തളിപ്പറമ്പ് ജുമാഅത്ത് പള്ളിയുടെ കീഴിലുള്ള മത്സ്യമാര്‍ക്കറ്റില്‍ പുതുതായി വഖഫ് ബോര്‍ഡ് നിയമിച്ച മുതവല്ലി ചുമതലയേറ്റശേഷം നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

 

 

അതിന്റെ ഭാഗമായി മത്സ്യമാര്‍ക്കറ്റിലെ മലിനജലം പൈപ്പ്‌ലൈന്‍ സംവിധാനത്തിലൂടെ ഡ്രൈനേജിലേക്ക് എത്തിക്കുന്ന പ്രവര്‍ത്തികളാണ് ആരംഭിച്ചിട്ടുള്ളത്.

ഇതിനിടയിലാണ് മലിനജലം പൊതുനിരത്തിലേക്ക് ഒഴുകിപോകുവാന്‍ ഇടയായത്.

പൊതുനന്മയ്ക്കായി ചെയ്യുന്ന ഇത്തരം പ്രവൃത്തികള്‍ക്കിടയില്‍ ഇങ്ങനെ സംഭവിച്ചത് അംഗീകരിക്കത്തക്കതല്ല.ആയതിനാല്‍ മേല്‍പ്രശ്‌നത്തില്‍ അടിയന്തിര പരിഹാരം കണ്ടെത്തണമെന്നും പൈപ്പ്‌ലൈന്‍ ക്രമീകരണ പ്രവര്‍ത്തികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കണമെന്നും

വഖഫ് സംരക്ഷണ സമിതി ഭാരവാഹികളായ സി.അബ്ദുല്‍ കരീമും കെപിഎം റിയാസുദ്ദീനും സ്ഥലം സന്ദര്‍ശിച്ച ശേഷം മുതവല്ലി ഷംസുദ്ദീന്‍ പാലക്കുന്നിനോടും കരാറുകാരന്‍ നജീബിനോടും ആവശ്യപ്പെട്ടു.

രണ്ടുദിവസം കൊണ്ട് പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കുമെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും മുതവല്ലിയും കരാറുകാരനും ഉറപ്പുനല്‍കിയതായി ഭാരവാഹികള്‍ അറിയിച്ചു.