November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 8, 2026

ശൈലജ ടീച്ചറെ സാമൂഹ്യ മാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തിയ കേസ്; ഒരാള്‍ അറസ്റ്റില്‍

SHARE

വടകര ലോകസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന കെ കെ ശൈലജ ടീച്ചറെ സാമൂഹ്യ മാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. തിരുവനന്തപുരം ഉച്ചക്കട വിരാളി വില്ലയില്‍ എന്‍. വിനില്‍ കുമാറിനെയാണ് വടകര സൈബര്‍ ക്രൈം ഇന്‍സ്പക്ടര്‍ അറസ്റ്റ് ചെയ്തത്. കെ കെ ശൈലജയെ ‘റാണിയമ്മ, കേരളത്തിന്റ പുണ്യമാണ് ടീച്ചറമ്മ’ എന്നിങ്ങനെയുള്ള അടിക്കുറുപ്പോടുകൂടി ഫോട്ടോ എഡിറ്റ് ചെയ്ത് ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ച കേസിലാണ് അറസ്റ്റ്. നിലവില്‍ ചെന്നൈയില്‍ താമസിക്കുന്ന പ്രതിയെ അന്വേഷിച്ച് അന്വേഷണ സംഘം 2024 ഏപ്രില്‍ മാസം ചെന്നൈയില്‍ എത്തിയെങ്കിലും പ്രതി മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്ത് രക്ഷപെടുകായായിരുന്നു. ഐ എം ഇ ഐ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വഷണത്തിലാണ് പ്രതി അറസ്റ്റിലായത്.