കണ്ണൂരിൽ ക്ഷീര കർഷകൻ ആത്മഹത്യ ചെയ്തു
1 min read
കണ്ണൂർ കൊളക്കാട് ക്ഷീര കർഷകൻ ആത്മഹത്യ ചെയ്തു. രാജമുടി സ്വദേശി എം ആർ ആൽബർട്ട് (65) ആണ് ആത്മഹത്യ ചെയ്തത്. ഇന്നലെ കേരള ബാങ്കിൽ നിന്ന് ജപ്തി നോട്ടീസ് ലഭിച്ചിരുന്നു. ഇന്ന് പുലർച്ചയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 25 വർഷം പ്രദേശിക ക്ഷീര സഹകരണ സംഘം പ്രസിഡൻ്റായിരുന്നു.