September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 19, 2026

ദില്ലിയില്‍ യുവതിയുടെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍; പൊലീസ് കേസെടുത്തു

SHARE

ദില്ലി വിശ്വാസ് നഗറില്‍ 23 വയസ്സുള്ള യുവതിയുടെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തി. ഒരു സ്വകാര്യ സ്ഥാപനത്തിന്റെ സ്റ്റോര്‍ റൂമിലാണ് മൃതദേഹം കണ്ടെത്തിയത്. സംശയാസ്പദമായ സാഹചര്യത്തില്‍ കവര്‍ കണ്ടെത്തിയതോടെ സ്ഥാപന ജീവനക്കാരാണ് പൊലീസിനെ വിവരമറിയിച്ചത്. പൊലീസ് നടത്തിയ പരിശോധനയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.ഡോഗ് സ്‌ക്വാഡും ഫൊറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. ദില്ലി എന്‍എസ്എ കോളനിയില്‍ താമസിക്കുന്ന യുവതിയുടെതാണ് മൃതദേഹം. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.