September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 20, 2026

അവള്‍ വേറെ ലെവല്‍ ആണ്’, ചതിക്കുമെന്ന് മനസിലായ നിമിഷം പിന്മാറി; മുൻ കാമുകന്റെ വെളിപ്പെടുത്തല്‍

SHARE

അവള്‍ വേറെ ലെവല്‍ ആണ്’, ചതിക്കുമെന്ന് മനസിലായ നിമിഷം പിന്മാറി; മുൻ കാമുകന്റെ വെളിപ്പെടുത്തല്‍കാമുകനായ ഷാരോണിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ‌്ക്ക് വിധിക്കപ്പെട്ട ഗ്രീഷ്‌മ തടവറയിലാണ്.അപൂർവങ്ങളില്‍ അപൂർവം എന്ന് രേഖപ്പെടുത്തിയാണ് കോടതി ഗ്രീഷ്‌മയ‌്ക്ക് പരാമവധി ശിക്ഷ തന്നെ നല്‍കിയത്. തമിഴ്നാട്ടിലെ സൈനികനുമായി ഉറപ്പിച്ച വിവാഹം നടക്കുന്നതിന് വേണ്ടിയാണ് ഷാരോണിനെ കളനാശിനി കൊടുത്ത് ഗ്രീഷ്‌മ വകവരുത്തിയത്.

ഗ്രീഷ്‌മയുടെ മറ്റുചില സ്വഭാവങ്ങളെ കുറിച്ച്‌ മുൻകാമുകൻ പറഞ്ഞ ചില കാര്യങ്ങള്‍ ഇപ്പോള്‍ ശ്രദ്ധേയമാവുകയാണ്. പ്രണയിച്ചിരുന്ന സമയത്ത് ഗ്രീഷ്‌മ ചതിക്കുമെന്ന തോന്നലുണ്ടായി. തുടർന്നാണ് ബന്ധത്തില്‍ നിന്ന് പിന്മാറിയതെന്ന് ഇയാള്‍ പറയുന്നു.

യുവാവിന്റെ വാക്കുകള്‍-

”നമ്മുടെ നാട്ടില്‍ ഇങ്ങനെയൊക്കെ സംഭവിക്കുമല്ലോ എന്നോർത്ത് വിഷമമുണ്ട്. ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണ് അവള്‍ ചെയ‌്തത്. അച്ഛൻ എന്റെ ചെറുപ്പത്തില്‍ തന്നെ മരിച്ചുപോയതാണ്. അതുകൊണ്ട് കുടുംബഭാരമെല്ലാം ഞാനാണ് നോക്കുന്നത്. ക്ഷേത്രത്തില്‍ വച്ചാണ് ഗ്രീഷ്‌മയെ കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. ഗ്രീഷ്‌മ ഐഎഎസ് കോച്ചിംഗിന് പോയിരുന്നു. അന്ന് ഞാനാണ് ബൈക്കില്‍ കൊണ്ടുപോയിരുന്നത്. ഗ്രീഷ്‌മയുടെ മുൻവശത്തെ പല്ല് പോയത് സ്കൂട്ടറില്‍ നിന്ന് വീണതിനെ തുടർന്നാണ്.

നാട്ടില്‍ പ്രചരിക്കുന്നത് പോലെ ഒരു തരത്തിലുള്ള ശാരീരിക ബന്ധവും ഗ്രീഷ്‌മയുമായി ഉണ്ടായിട്ടില്ല. പ്രണയിച്ചിരുന്ന സമയത്ത് ഗ്രീഷ്‌മ ചതിക്കുമെന്ന തോന്നലുണ്ടായി. തുടർന്ന് ബന്ധത്തില്‍ നിന്ന് ഞാൻ പിന്മാറി. സുഹൃത്തുക്കളായി തുടരാം എന്നായിരുന്നു അപ്പോഴുള്ള ഗ്രീഷ്മയുടെ പ്രതികരണം. അതിന് തയ്യാറല്ലെന്ന് ഞാൻ പറഞ്ഞു. ഗ്രീഷ്‌മയുടെ മാമൻ പലപ്പോഴും വിളിച്ച്‌ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.കോളേജിലെ ഗ്രീഷ്‌മയുടെ വനിതാ സുഹൃത്തുക്കള്‍ പറയുന്നത് ‘അവള്‍ വേറെ ലെവല്‍ ആണ്’ എന്നാണ്. ഐഎഎസോ, ഐപിഎസോ ആകുമെന്നാണ് ഞാൻ വിചാരിച്ചിരുന്നത്. കൂട്ടിലിട്ട് വളർത്തുന്നപോലെയാണ് വീട്ടുകാർ ഗ്രീഷ്‌മയെ വളർത്തിയത്. പലതും പറഞ്ഞുകൊടുത്തിരുന്നില്ല.

സൈനികനുമായി വിവാഹനിശ്ചയം കഴിഞ്ഞ കാര്യമൊക്കെ അറിഞ്ഞിരുന്നു. അപ്പോഴും സ്നേഹിച്ച പെണ്‍കുട്ടി നന്നായിരിക്കട്ടെ എന്നേ വിചാരിച്ചിട്ടുള്ളൂ. ഷാരോണിന്റെ അവസ്ഥയറിഞ്ഞപ്പോള്‍ വല്ലാതെ വിഷമം തോന്നി. ഗ്രീഷ്‌മയെ സ്നേഹിച്ചതിന് ശേഷം ഇപ്പോള്‍ മറ്റൊരു പെണ്‍കുട്ടിയുടെ മുഖത്ത് നോക്കാൻ പോലും ഭയമാണ് ”.