ശുഭം’ ആക്‌സിയം ദൗത്യം ; വിണ്ണിൽ നിന്നും മണ്ണിലെത്തി
1 min read

ബഹിരാകാശത്ത് നിന്നും ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല അടക്കമുള്ള നാലംഗ സംഘം ഭൂമിയില്‍ മടങ്ങിയെത്തി. ആക്സിയം 4 ദൗത്യത്തിലെ ക്രൂ ഡ്രാഗണ്‍ ഗ്രേസ് പേടകം കാലിഫോര്‍ണിയയിൽ വിജയകരമായി തീരം തൊട്ടു. ശുഭാംശുവിന് പുറമെ മുതിർന്ന അമേരിക്കൻ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്സൺ, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്‌കി എന്നിവരാണ് പേടകത്തിൽ ഉണ്ടായിരുന്നത്.
