പ്രത്യേക അന്വേഷണ സംഘം ഭീഷണിപ്പെടുത്തിയെന്ന് സിദ്ദിഖിൻ്റെ മകൻ്റെ പരാതി
1 min read

പ്രത്യേക അന്വേഷണ സംഘം ഭീഷണിപ്പെടുത്തിയെന്ന് സിദ്ദിഖിൻ്റെ മകൻ്റെ പരാതി. അന്വേഷണസംഘം സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്തുവെന്നും പരാതിയിൽ പറയുന്നു. രണ്ടുതവണ അന്വേഷണസംഘം വീട്ടിലെത്തിയിരുന്നുവെന്നും മകൻ. സിദ്ദിഖിനെ കുറിച്ച് വിവരം നൽകിയില്ലെങ്കിൽ സുഹൃത്തുക്കളെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും സിദ്ദിഖിന്റെ മകൻ ഷഹീൻ പറഞ്ഞു. ആരെയും കസ്റ്റഡിയിൽ എടുത്തിട്ടില്ല എന്ന് പ്രത്യേക അന്വേഷണ സംഘം അറിയിച്ചു.
