അവധി ദിവസങ്ങളില്‍ കൂടുതല്‍ സമയം ഉറങ്ങുന്നവരാണോ നിങ്ങള്‍ ? എങ്കില്‍ നിങ്ങള്‍ ഈ രോഗത്തില്‍ നിന്നും രക്ഷപ്പെട്ടു
1 min readഎല്ലാ ദിവസവും പണി എടുത്ത ശേഷം സുഖമായി ഉറങ്ങാന്‍ കിട്ടുന്ന സമയമാണ് ശനിയും ഞായറും. എന്നാല്‍ അങ്ങനെ ഉറങ്ങാന്‍ പറ്റാത്തവരും നമ്മുക്കിടയിലുണ്ട്. തിരക്കിട്ട ജോലികള്‍ക്കും മറ്റും ഇടയില്‍ ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ ഉറങ്ങുന്നതിന് പലര്‍ക്കും ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. സമയം കിട്ടാത്തതിലുപരി അമിതമായ സമ്മര്‍ദ്ദം കാരണം പലര്‍ക്കും ഉറക്കകുറവുണ്ടാകാറുണ്ട്.
അവധി ദിവസങ്ങളില്‍ അമിതമായി ഉറങ്ങുന്നിന് വീട്ടുകാരില്‍ നിന്നും വഴക്കു കിട്ടാറുണ്ടെങ്കിലും അത് ഹൃദയാരോഗ്യത്തിന് ഏറെ നല്ലതാണെന്നാണ് പുതിയ പഠനം പറയുന്നത്.മൊത്തത്തിലുള്ള ആരോഗ്യത്തിനും അതുപോലെ ഹൃദയാരോഗ്യത്തിനും ഉറക്കം വളരെ പ്രധാനമാണ്.ഗ്രേറ്റ് ഇന്ത്യന്‍ സ്ലീപ്പ് സ്‌കോര്‍ കാര്‍ഡ് പ്രകാരം ഏകദേശം 88 ശതമാനം ഇന്ത്യക്കാര്‍ക്കും ശരിയായ ഉറക്കം രാത്രിയില്‍ ലഭിക്കുന്നില്ല. ഇത്തരത്തില്‍ നല്ല ഉറക്കം ലഭിക്കാത്തത് രക്തസമ്മര്‍ദ്ദം, ടൈപ്പ് 2 പ്രമേഹം, അമിതവണ്ണം, ഹൃദ്രോഗങ്ങള്‍ എന്നിവയ്‌ക്കൊക്കെ കാരണമാകാറുണ്ട്. ശരിയായ ഉറക്കം ലഭിച്ചില്ലെങ്കില്‍ ശരീരം സ്‌ട്രെസ് ഹോര്‍മോണിന് അമിതമായി ഉത്പ്പാദിപ്പിക്കും. ഇത് വണ്ണം കൂടുന്നതിന് കാരണമാകുകയും ഹൃദയാരോഗ്യത്തെ ബാധിക്കുകയും ചെയ്യും.സ്ലീപ്പ് ഹെല്‍ത്ത് എന്ന പഠനത്തില്‍ പറയുന്നത് അനുസരിച്ച് അവധി ദിവസങ്ങളിലോ അല്ലെങ്കില്‍ വാരാന്ത്യത്തിലോ ഉറങ്ങുന്നത് പലപ്പോഴും മറ്റ് ദിവസങ്ങളിലെ ഉറക്കകുറവ് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്നാണ്. ് മറ്റ് ദിവസങ്ങളില്‍ ആറ് മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങാന്‍ പറ്റാത്തവര്‍ അവധി ദിവസങ്ങളിലോ അല്ലെങ്കില്‍ രണ്ട് മണിക്കൂര്‍ കൂടി അധികം ഉറങ്ങുന്നത് നല്ലതാണെന്നാണ്.
weone kerala sm