ഔഷധങ്ങളുടെ കലവറ; മുന്തിരി’ നിസ്സാരക്കാരനല്ല, ഗുണങ്ങള്‍ അറിയാം
1 min readഎല്ലാവര്‍ക്കും ഇഷ്ടമുള്ള ഫ്രൂട്ടാണ് മുന്തിരി.. വിറ്റാമിന്‍ എ, സി, ബി, പൊട്ടാസ്യം, ഇരുമ്പ് എന്നിവ അടങ്ങിയ മുന്തിരി നിരവധി രോഗങ്ങളില്‍ നിന്നും നമ്മെ സംരക്ഷിക്കും. കലോറി കുറവും നാരുകള്‍ ധാരാളവുമടങ്ങിയ മുന്തിരി പ്രമേഹ രോഗികള്‍ക്ക് ഉത്തമമാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കാന്‍ സഹായിക്കും. മാത്രമല്ല സംതൃപ്തി നല്‍കുകയും അമിതമായി ഭക്ഷണം കഴിക്കുന്നതിലൂടെ ശരീരഭാരം കൂടുന്നതും തടയാന്‍ സഹായിക്കും. കൂടാതെ വിശപ്പകറ്റുന്നതില്‍ മുന്തിരി വളരെ പ്രധാനമാണ്. ഇതിലടങ്ങിയിരിക്കുന്ന നാരുകള്‍ ദീര്‍ഘനേരം വിശപ്പിനെ ചെറുക്കാന്‍ സഹായിക്കും.മാത്രമല്ല മുന്തിരിയിലെ ലിമോണിന് കാന്‍സര്‍ വിരുദ്ധ ഗുണങ്ങള്‍ ഉള്ളതിനാല്‍ ഇത് ദിവസവും കഴിക്കുന്നത് ചില കാന്‍സറിനെ തടയാന്‍ സഹായിക്കും.മുന്തിരിയില്‍ വൈറ്റമിന്‍ എ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കണ്ണുകളുടെ ആരോഗ്യത്തിന് പ്രധാനമാണ്. കണ്ണിന് പ്രശ്നമുള്ളവര്‍ക്ക് ഉണക്കമുന്തിരി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. പോഷകങ്ങളുടെയും ഔഷധങ്ങളുടെയും കലവറയാണ് മുന്തിരി.പല തരത്തിലുള്ള മുന്തിരികള്‍ വിപണിയിലുണ്ട്.കറുപ്പ് പച്ച മുന്തിരി എന്നിങ്ങനെ .ഇതില്‍ ഏറ്റവും ഉത്തമം കറുപ്പ് മുന്തിരിയാണ്
weone kerala sm