മലപ്പുറത്ത് സൈനികനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

മലപ്പുറം: മൂത്തേടം കുറ്റിക്കാട് സൈനികനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. 32 വയസുള്ള ജസൻ സാമുവേലിനെ ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഛത്തീസ്ഗഡിൽ നിന്ന് നാല് ദിവസം മുൻപാണ് ജസൻ അവധിക്ക് നാട്ടിലേക്കെത്തിയത്. മാനസിക സംഘർഷമാണ് കാരണം എന്നാണ് പ്രാഥമിക നിഗമനം.ജസനെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. ജസന്റെ ഭാര്യ വിദേശത്ത് നേഴ്‌സായി ജോലി ചെയ്തുവരികയാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

